ബാര്‍ബി പാവക്കുട്ടികള്‍ ഇനി ഇന്ത്യന്‍ തനിമയില്‍ എത്തും, സാരി ഉടുത്ത ബാര്‍ബിയെയും ഇനി കാണാം

കൊച്ചി:(www.kvartha.com 09/05/2018) ഇന്ത്യയുടെ സാംസ്‌കാരികപൈതൃകം ഉള്‍ക്കൊള്ളുന്ന കളക്ഷനുമായി എത്തുകയാണ് മെറ്റല്‍ ടോയ്‌സിന്റെ ബാര്‍ബി ഡോളുകള്‍. രാജ്യത്തെ ആറ് ചരിത്രപ്രധാനമായ സ്ഥലങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ആറു വ്യത്യസ്ത അവതാരങ്ങളിലാണ് കളേഴ്‌സ് ഒഫ് ഇന്ത്യ സീരീസില്‍ ബാര്‍ബി കളക്റ്റിബ്ള്‍സ് എത്തുന്നത്.

ഓരോ ചരിത്രസ്മാരകത്തിന്റേയും ആത്മാവ് ഉള്‍ക്കൊണ്ടാണ് കളേഴ്‌സ് ഒഫ് ഇന്ത്യ ഓരോ ഡോളും നിര്‍മിച്ചിരിക്കുന്നത്. ഇന്ത്യയ്ക്കു മാത്രം നല്‍കാന്‍ കഴിയുന്ന സൗന്ദര്യം നിറച്ചു തന്നെയാണ് ഡോളുകളുടെ ഓരോ പ്രത്യേകതയും ക്രിയേറ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ സംസ്‌കാരം ഒട്ടും ചോരാതെ വസ്ത്രധാരണത്തില്‍ പോലും തനിമ നിലനിര്‍ത്തിയിരിക്കുന്നു, ഓരോ ഇടത്തിന്റേയും പ്രത്യേകതകള്‍ നിറച്ചുകൊണ്ടാണ് അവ തുന്നിച്ചേര്‍ത്തിരിക്കുന്നത്. 

 News, Kochi, Kerala, Business, Barbie Doll in Indian dress and Saree

ചരിത്രസ്മാരകങ്ങുടേയും അവിടുത്തെ നിര്‍മാണരീതിയുടേയും വശ്യത ആവോളം ബാര്‍ബിയിലുണ്ട്. പിങ്ക് സിറ്റിയായ ജയ്പൂരിലെ ഹവാ മഹലിലെ ഝരോഖകള്‍, മഹരാഷ്ട്രയിലെ അജന്ത ഗുഹകള്‍ക്കുള്ളിലെ നിഗൂഢമായ ചിത്രങ്ങള്‍, കൊട്ടാരങ്ങളുടെ നഗരമായ മൈസൂരിലെ മൈസൂര്‍ പാലസിനുള്ളിലെ ആഡംബംരം നിറഞ്ഞ മുറ്റം, ദക്ഷിണേന്ത്യയിലെ ചരിത്രസ്മാരകമായ മധുര തിരുമലൈനായ്ക്കര്‍ മഹലിലെ കൂറ്റന്‍ ആര്‍ച്ചുകള്‍, സിക്കിമിലെ ഗോംപസില്‍ നിറയുന്ന മനോഹരവര്‍ണങ്ങള്‍, ലോകത്തിനു മുന്നില്‍ ഇന്ത്യ ഉയര്‍ത്തിപ്പിടിക്കുന്ന മനോഹരസൗധം താജ്മഹലിന്റെ വെള്ളക്കല്ലുകളുടെ തിളക്കം... അങ്ങനെ സൗന്ദര്യത്തിന്റെ ചെറുരൂപങ്ങള്‍ തന്നെയാണ് ഓരോ ബാര്‍ബിയും.

ഇന്ത്യയിലങ്ങോളമിങ്ങോളമുള്ള വ്യത്യസ്ത ചരിത്രസ്മാരകങ്ങളെയും സംസ്‌കാരത്തെയും ബാര്‍ബിയിലൂടെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുമ്പോള്‍ ഇന്ത്യയിലെ സാധാരാണജീവിതവുമായി കൂടുതല്‍ അടുപ്പമുണ്ടാക്കാന്‍ കഴിയുന്നു. ബാര്‍ബിയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിലൂടെ ചെറിയ പെണ്‍കുട്ടികള്‍ക്ക് ഇന്ത്യന്‍ സംസ്‌കാരത്തെയും പൈതൃകത്തേയും കളികളിലൂടെ അടുത്തറിയാന്‍ സാധിക്കുമെന്നും മാര്‍ക്കറ്റിങ് ഹെഡ് ലോകേഷ് കട്ടാരിയ പറയുന്നു. ബാര്‍ബിയുടെ പാക്കേജിങ് ഡിസൈന്റെ ആശയം ഡിസൈന്‍ ഓര്‍ബിന്റേതാണ്. ബാര്‍ബിക്കൊപ്പം ചേര്‍ന്ന് ഇന്ത്യയെ അറിയാന്‍ കുട്ടികള്‍ക്ക് അവസരം ഒരുങ്ങുകയാണെന്ന് ഡിസൈന്‍ ഓര്‍ബ് ഫൗണ്ടര്‍-ഡയറക്റ്റര്‍ പൂര്‍ണിമ ബര്‍റ്റെ. ഇന്ത്യന്‍ തലങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതാണ് കളേഴ്‌സ് ഒഫ് ഇന്ത്യ സീരീസിന്റെ ബാര്‍ബി പാവക്കുട്ടികള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Business, Barbie Doll in Indian dress and Saree 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?