സാംസങിന്റെ പുതിയ ഗാലക്‌സി ജെ, എ മോഡലുകള്‍ വിപണിയില്‍
കൊച്ചി: (www.kvartha.com 23.05.2018) മൊബൈല്‍ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങിന്റെ ഇന്‍ഫിനിറ്റി ഡിസ്‌പ്ലെയുള്ള നാല് സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍. ഗാലക്‌സി എ, ഗാലക്‌സി ജെ സീരീസുകളിലെ സാംസങിന്റെ ഇന്‍ഫിനിറ്റി ഡിസൈന്‍ തത്വം അവതരിപ്പിക്കപ്പെടുന്നതോടെ രാജ്യത്തെ മൊബൈല്‍ഫോണ്‍ നിര്‍മ്മാണ മേഖല സ്മാര്‍ട്ട്‌ഫോണ്‍ ഡിസൈനിംഗില്‍ മാതൃകാപരമായ മാറ്റത്തിനാണ് സാക്ഷ്യം വഹിക്കുക.
ഫോണിന്റെ വലിപ്പം കൂടാതെ തന്നെ ഗാലക്‌സി ജെ6, ജെ8, എ6, എ6+ എന്നിവയില്‍ 15 ശതമാനം അധികം ഡിസ്‌പ്ലെയാണ് ഇന്‍ഫിനിറ്റി ഡിസൈന്‍ വഴി ലഭിക്കുക. ഇതുവഴി കനം കുറഞ്ഞ ബെസെല്‍സും സോഫ് റ്റ് വെയര്‍ അധിഷ്ഠിതമായ ഹോംബട്ടണുമാണ് ഫോണുകളിലുളളത്. ഉപയോഗിക്കാനുള്ള സൗകര്യത്തിന് വേണ്ടി ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ ഫോണിന് പുറകിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഡിസ്‌പ്ലെയിലുള്ള ഈ മാറ്റങ്ങള്‍ 18:5:9 അനുപാതം പ്രദാനം ചെയ്യുന്നതിനാല്‍ മികച്ച ദൃശ്യാനുഭവവും ബ്രൗസ് ചെയ്യാന്‍ കൂടുതല്‍ സ്ഥലവും ലഭിക്കും. നാല് മോഡലുകളും സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലെ സഹിതമാണ് എത്തുന്നത്. മികച്ച കോണ്‍ട്രാസ്റ്റും മികവാര്‍ന്ന ഡിസ്‌പ്ലെയും ഇത് നല്‍കുന്നു. ഫോണിലുള്ള മറ്റൊരു പ്രധാന സവിശേഷത ചാറ്റ് ഓവര്‍ വീഡിയോ ആണ്. ചാറ്റ് ചെയ്യുന്നതിനിടയിലും തടസങ്ങളില്ലാതെ വീഡിയോ കാണാനുള്ള സംവിധാനമാണിതെന്ന് , സാംസങ് ഇന്ത്യാ ജനറല്‍ മാനേജര്‍ ആദിത്യ ബബ്ബര്‍ പറഞ്ഞു.
വീഡിയോ പ്ലേ ചെയ്തുകൊണ്ടിരിക്കുമ്പോഴും യാതൊരു തടസവുമില്ലാതെ കീബോര്‍ഡിന്റെ സഹായമില്ലാതെ ചാറ്റിംഗ് സാധ്യമാക്കുന്ന ചാറ്റ് ഓവര്‍ വീഡിയോ ആണ് പ്രധാനപ്രത്യേകത. മൊബൈല്‍ ഫോണില്‍ വീഡിയോ കണ്ടിരിക്കുമ്പോള്‍ അത് നിര്‍ത്തി വെച്ച് ചാറ്റിംഗ് വിന്‍ഡോ എടുത്ത് ചാറ്റ് ചെയ്യേണ്ട ബുദ്ധിമുട്ടേറിയ അവസ്ഥക്ക് ഇതോടെ പരിഹാരമേകുകയാണ് സാംസങ്. സാംസങ് മാള്‍ ആണ് മറ്റൊരു സവിശേഷത.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Samsung Galaxy J and Galaxy A Series Phones in India, Moto G6 India Launch, Kochi, News, Business, Mobile Phone, Technology, Video, Kerala.

Powered by Info News For You

Comments
Post a Comment