മെക്ക മസ്ജിദ് സ്‌ഫോടനക്കേസ്; എന്‍ ഐ എ അപ്പീലിന് പോകില്ല

ഹൈദരാബാദ്: (www.kvartha.com 30.05.2018) മെക്ക മസ്ജിദ് സ്‌ഫോടനക്കേസില്‍ എന്‍ ഐ എ അപ്പീലിന് പോകില്ലെന്ന് മാധ്യമ റിപോര്‍ട്ടുകള്‍. സ്വാമി അസീമാനന്ദ അടക്കം അഞ്ച് പ്രതികളെ വെറുതെ വിട്ടുകൊണ്ട് കഴിഞ്ഞ മാസമാണ് കോടതിവിധിയുണ്ടായത്.

വിധിപ്രഖ്യാപനത്തിലെ മൂന്ന് പോയിന്റുകള്‍ പ്രയാസമേറിയതാണെന്നും അതിനാല്‍ തന്നെ അവ അപ്പീല്‍ കോടതിയില്‍ ചോദ്യം ചെയ്യാനാകില്ലെന്നുമാണ് എന്‍ ഐ എയിലെ ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് സി എന്‍ എന്‍ ന്യൂസ് 18 റിപോര്‍ട്ട്.

National, Mecca Masjid Blast

പ്രതികള്‍ക്കെതിരെ തെളിവുകള്‍ ഇല്ല. വിധി പ്രഖ്യാപനം സുതാര്യവും വ്യക്തവുമാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വിധി പ്രഖ്യാപനത്തിന്റെ പകര്‍പ്പുകള്‍ വായിച്ചിട്ടുണ്ടാകും. അതുകൊണ്ടുതന്നെ അവര്‍ മേല്‍ നടപടികളുമായി മുന്നോട്ടു പോകുമെന്ന് കരുതുന്നില്ലെന്ന് വെറുതെ വിട്ട പ്രതികളില്‍ ഒരാളായ സ്വാമി അസീമാനന്ദയുടെ അഭിഭാഷകന്‍ പറഞ്ഞു.

2007ലുണ്ടായ മക്ക മസ്ജിദ് സ്‌ഫോടനത്തില്‍ എല്ലാ പ്രതികളേയും വെറുതേ വിട്ടുകൊണ്ട് കഴിഞ്ഞ മാസമാണ് വിധി പ്രഖ്യാപനമുണ്ടായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The National Investigative Agency (NIA) is not going to appeal against the trial court judgment acquitting Swami Assemanand in the Mecca Masjid blast case from 2007, according to media reports

Keywords: National, Mecca Masjid Blast 




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?