കുടുംബകാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഹോസ്റ്റലില്‍ നിന്നും വിളിച്ചുവരുത്തി; തുടര്‍ന്ന് റോഡില്‍ വഴക്കിട്ടു, ഒടുവില്‍ കത്തിയെടുത്ത് നെഞ്ചിലേക്ക് കുത്തി; പട്ടാപ്പകല്‍ കൊലപാതകത്തില്‍ വിറങ്ങലിച്ച് പാലാരിവട്ടം
കൊച്ചി: (www.kasargodvartha.com 10.05.2018) കുടുംബകാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് കൊല്ലപ്പെട്ട സുമയ്യയെ ഭര്‍ത്താവ് ഹോസ്റ്റലില്‍ നിന്നും വിളിച്ചുവരുത്തിയത്. തുടര്‍ന്ന് റോഡില്‍ വഴക്കിടുകയും ഒടുവില്‍ കത്തിയെടുത്ത് സുമയ്യയുടെ നെഞ്ചിലേക്ക് കുത്തി കൊലപ്പെടുത്തുകയുമായിരുന്നു. ആലപ്പുഴ ലജ്‌നത്തു വാര്‍ഡ് സക്കരിയ ബസാര്‍ വട്ടപ്പള്ളില്‍ റോഡില്‍ നവറോജ് പുരയിടത്തില്‍ കബീര്‍- സുഹര്‍ബാന്‍ ദമ്പതികളുടെ മകള്‍ സുമയ്യ (27) യാണ് ഭര്‍ത്താവ് ആലപ്പുഴ പുന്നപ്ര സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ വടക്കെ ചേന്നാട്ടുപറമ്പില്‍ സജീറിന്റെ (32) കുത്തേറ്റ് മരിച്ചത്.
പാലാരിവട്ടം ജംക്ഷനു സമീപത്തെ വീതികുറഞ്ഞ റോഡില്‍ ബുധനാഴ്ച വൈകിട്ടാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. 10 വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. വഴക്കിനെ തുടര്‍ന്നു സജീറും സുമയ്യയും വേര്‍പിരിഞ്ഞാണു കഴിയുന്നത്. വിവാഹബന്ധം വേര്‍പെടുത്തുന്നതിനു കേസും നിലവിലുണ്ട്. മൂന്നു ദിവസം മുമ്പാണു സുമയ്യ പാലാരിവട്ടത്തെ ലേഡീസ് ഹോസ്റ്റലില്‍ വാര്‍ഡനായി ജോലിക്കെത്തിയത്. മദ്യലഹരിയിലായിരുന്ന സജീര്‍ ഹോസ്റ്റലില്‍ നിന്നു വിളിച്ചുവരുത്തിയ ശേഷം കൃത്യം നടത്തുകയായിരുന്നു.
സംഭവത്തിനു ശേഷം ഓട്ടോറിക്ഷയില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച സജീറിനെ ചുരുങ്ങിയ സമയത്തിനകം എറണാകുളം അസി. കമ്മിഷണര്‍ കെ. ലാല്‍ജിയുടെ നേതൃത്വത്തില്‍, എസ്‌ഐ വിപിന്‍കുമാര്‍ അടക്കമുള്ള പൊലീസ് സംഘം പിന്തുടര്‍ന്നു പിടികൂടി. നോര്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.ജെ. പീറ്ററിനാണ് അന്വേഷണ ചുമതല. ഒന്‍പതു വര്‍ഷമായി ഭര്‍ത്താവും ഭര്‍ത്താവിന്റെ വീട്ടുകാരും സുമയ്യയെ വീട്ടിലേക്കു വിട്ടിരുന്നില്ലെന്നും ഗാര്‍ഹിക പീഡനം അനുഭവിക്കേണ്ടി വന്നിരുന്നെന്നും ആലപ്പുഴയിലെ ബന്ധുക്കള്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kochi, Trending, Kerala, News, Top-Headlines, Husband, Murder, Crime, Death, Obituary, House wife's murder; Palarivattam shocked.

Powered by Info News For You

Comments
Post a Comment