രഹസ്യമായി പള്ളിയില്‍ വെച്ച് വിവാഹം; തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു, അതിനുശേഷം മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്തു; നവവരന്‍ കുടുങ്ങി

നെടുമങ്ങാട്: (www.kvartha.com 03.05.2018) രഹസ്യമായി പള്ളിയില്‍ വെച്ച് വിവാഹം ചെയ്തു. തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു, അതിനുശേഷം മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്തു. ഒടുവില്‍ നവവരന്‍ കുടുങ്ങി. വിവാഹവാഗ്ദാനം നല്‍കി പട്ടികജാതി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് യുവാവ് അറസ്റ്റിലായത്.

വാളിക്കോട് സ്വദേശി എ.ആര്‍.അനസ്(30) ആണു നെടുമങ്ങാട് ഡിവൈഎസ്പി അനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ പിടിയിലായത്. വിവാഹം കഴിക്കാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ചു യുവതിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി നിരവധി തവണ പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു.

Kerala, News, Marriage, Molestation, Arrested, Police, Complaint, Man arrested for molesting.

2017 ഓഗസ്റ്റ് 29നു പള്ളിയില്‍ വച്ച് ബന്ധുക്കളും നാട്ടുകാരും അറിയാതെ യുവതിയെ വിവാഹം ചെയ്ത ശേഷം അനസ് വിദേശത്തു പോയി. നാട്ടില്‍ വന്നശേഷം നിയമപരമായി വിവാഹം കഴിക്കാമെന്നു യുവതിയെ പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്തു. എന്നാല്‍, നാട്ടിലെത്തിയശേഷം യുവതി അറിയാതെ കഴിഞ്ഞ മാസം 15നു ഇയാള്‍ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്തു. ഇതുസംബന്ധിച്ച് യുവതി നെടുമങ്ങാട് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് അറസ്റ്റ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Marriage, Molestation, Arrested, Police, Complaint, Man arrested for molesting.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?