രഹനാസ് അഭിഭാഷകയായി; പെണ്‍കുട്ടികള്‍ക്ക് ധീരമാതൃക
കൊച്ചി: (www.kvartha.com 12.05.2018) അഛനുള്‍പ്പെടെ പന്ത്രണ്ടു ബലാല്‍സംഗക്കേസ് പ്രതികള്‍ക്കു ശിക്ഷ ഉറപ്പാക്കിയ പെണ്‍കുട്ടി, രഹനാസ് അഭിഭാഷകയായി. ഒമ്പതാംക്ലാസില്‍ നിന്നുപോയ പഠനം വീണ്ടെടുത്ത് ഉന്നത വിദ്യാഭ്യാസം നടത്തിയ കണ്ണൂര്‍ സ്വദേശിയാണ് ശനിയാഴ്ച അഭിഭാഷകയായി എന്റോള്‍ ചെയ്തത്. രഹനാസിന്റെ ജീവതത്തിലെ ഈ അതിജീവനത്തേക്കുറിച്ച് അവരുമായി സംസാരിച്ചു തയ്യാറാക്കിയ കേരളത്തെ ഞെട്ടിക്കുന്ന റിപ്പോര്‍്ട്ട് നേരത്തേ പുറത്തുവന്നിരുന്നു. കെവാര്‍ത്തയും അത് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
''ഞാനെന്തിന് മറഞ്ഞിരിക്കണം. അങ്ങനെ മൂടിവയ്ക്കപ്പെടേണ്ട ഒന്നാണ് എന്റെ വ്യക്തിത്വം എന്ന് എനിക്ക് തോന്നിയിട്ടില്ല. എനിക്ക് എന്റേതായ ഒരു പേരുണ്ടല്ലോ; അതുകൊണ്ട് സ്ഥലപ്പേരില്‍ അറിയപ്പെടേണ്ട കാര്യവുമില്ല. ഒരു കൊച്ചുപെണ്‍കുട്ടി ആയിരിക്കെ മനുഷ്യത്വമില്ലാതെ എന്നെ ബുദ്ധിമുട്ടിച്ചവരെയൊക്കെ കോടതി ശിക്ഷിച്ചു. മുഖം പുറത്തുകാട്ടാനും സ്വന്തം പേരു വെളിപ്പെടുത്താനും ലജ്ജ തോന്നേണ്ടത് അവര്‍ക്കല്ലേ.'' എന്നാണ് രഹനാസ് ചോദിച്ചത്.
മറ്റു പതിനൊന്നു പേര്‍ക്കുകൂടി സ്വന്തം മകളെ ലൈംഗികമായി പീഡിപ്പിക്കാന്‍ അവസരമൊരുക്കിക്കൊടുത്ത എന്‍പികെ ഹാരിസ് ആണ് രഹനാസിന്റെ ബാപ്പ. ഒന്നാം പ്രതി. അയാള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നു. രണ്ടാം പ്രതി അന്നേ ഒളിവില്‍ പോയി. പോലീസിനു കണ്ടെത്താന്‍ കഴിഞ്ഞില്ല. ബാക്കി എല്ലാവര്‍ക്കും രണ്ട് വര്‍ഷം മുതല്‍ പത്ത് വര്‍ഷം വരെ കഠിന തടവാണ് ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ പി ഇന്ദിര വിധിച്ചത്. ഇരയ്ക്കു നീതി ഉറപ്പാക്കുന്ന വിധത്തില്‍ വേട്ടക്കാരെ മുഴുവന്‍ പഴുതുകളടച്ചു ശിക്ഷിക്കുന്ന വിധി. പോക്‌സോ നിയമം വരുന്നതിനും മുമ്പായിരുന്നു അത്.
അന്ന് കണ്ണൂര്‍ ജില്ലാ പോലീസ് സൂപ്രണ്ടായിരുന്ന എസ് ശ്രീജിത്തിന്റെ മേല്‍നോട്ടത്തില്‍ കേസന്വേഷണം വളരെ നന്നായി നടന്നതും പ്രതികള്‍ക്ക് കടുത്ത ശിക്ഷ കിട്ടാനിടയാക്കി. അന്വേഷണ സംഘത്ത നയിച്ചവരുടെ ജാഗ്രത മൂലം അന്വേഷണത്തിന്റെ പേരിലുള്ള ബുദ്ധിമുട്ടിക്കലുകള്‍ രഹനാസിനു കാര്യമായി ഉണ്ടായില്ല. അതേതായാലും സംസ്ഥാനത്തെ മറ്റു പല ലൈംഗിക പീഡനക്കേസ് അന്വേഷണങ്ങളുടെയും ചരിത്രത്തില്‍ നിന്നു വേറിട്ട അനുഭവമായി. കേസായി, അടുത്ത വര്‍ഷം തന്നെ വിധിയും വന്നു.
പ്രതികള്‍ക്കു ശിക്ഷ ലഭിക്കുക തന്നെ വേണമെന്ന് ഉറച്ചാണ് രഹനാസ് നീങ്ങിയത്. കേസ് ആയതോടെ സമ്മര്‍ദങ്ങളും ഭീഷണികളും തുടങ്ങിയിരുന്നു. അവയില്‍ നിന്നു രക്ഷിച്ച് ,സംസ്ഥാന വനിതാ കമ്മീഷനില്‍ എത്തിച്ച ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ മുതല്‍ സംസ്ഥാന സര്‍ക്കാരിന്റ സ്ത്രീസുരക്ഷാ ഹോമുകളുടെ നടത്തിപ്പുകാരായ മഹിളാ സമഖ്യ സൊസൈറ്റി (എംഎസ്എസ്) പ്രവര്‍ത്തകര്‍ വരെ എല്ലാവരില്‍ നിന്നും കിട്ടിയ പിന്തുണ കരുത്തായി. മഹിളാ അസോസിയേഷന്‍ സംസ്ഥാന ഭാരവാഹി ആയിരുന്ന ഇപ്പോഴത്തെ മന്ത്രി കെ കെ ഷൈലജ ടീച്ചര്‍ നേരിട്ടുതന്നെ ഇടപെട്ടിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kochi, Kerala, News, Advocate, Imprisonment, Rahanas, Court, Yes, She is an advocate now.

Powered by Info News For You

Comments
Post a Comment