നിപ വൈറസ് ബാധിച്ച് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനിക്ക് ആദരാഞ്ജലിയുമായി സോഷ്യല്‍ മീഡിയ

കോഴിക്കോട്: (www.kvartha.com 21.05.2018) നിപ വൈറസ് ബാധിച്ച് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനിക്ക് ആദരാഞ്ജലിയുമായി സോഷ്യല്‍ മീഡിയ. നിപ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന രോഗിയെ പരിചരിക്കുന്നതിനിടയിലാണ് ലിനിക്കും വൈറസ് ബാധയേറ്റത്. പിന്നീട് ചികിത്സക്കിടെ ലിനിയും മരണത്തിന് കീഴടങ്ങുകയായിരുന്നു.


പേരാമ്പ്ര ചെമ്പനോട സ്വദേശിയാണ് ലിനി. മൃതദേഹത്തില്‍ നിന്നും വൈറസ് ബാധയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാതെ അധികൃതര്‍ തന്നെ വൈദ്യുതി ശ്മശാനത്തിലാണ് സംസ്‌ക്കരിച്ചത്.

കോഴിക്കോട്, മലപ്പുറം ഭാഗങ്ങളിലാണ് നിപ വൈറസിനെ തുടര്‍ന്നുള്ള പനി വ്യാപകമായത്. ജോലിക്കിടയില്‍ രക്തസാക്ഷിയാകേണ്ടിവന്ന മാലാഖയ്ക്ക് പ്രണാമം എന്നാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ വന്നിട്ടുള്ളത്.

Keywords: Kerala, Kozhikode, News, Nurse, Health, Death, Social Network, Social media condolences to sister Lini 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?