സിബി എസ് ഇ പത്താം ക്ലാസ് പരീക്ഷ ഫലം; ഡല്‍ഹിയില്‍ മാത്രം മൂന്ന് ആത്മഹത്യകള്‍

ഡല്‍ഹി: (www.kvartha.com 30.05.2018) സിബി എസ് ഇ പത്താം ക്ലാസ് പരീക്ഷ ഫലം പുറത്തുവന്നതിന് പിന്നാലെ മൂന്ന് ആത്മഹത്യകള്‍. പരീക്ഷയില്‍ മോശം പ്രകടനം കാഴ്ചവെച്ച മൂന്ന് വിദ്യാര്‍ത്ഥികളാണ് ജീവനൊടുക്കിയത്. രണ്ട് പെണ്‍കുട്ടികളും ഒരാണ്‍കുട്ടിയുമാണ് മരിച്ചത്.

വസന്ത് കുഞ്ച് റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ , ദ്വാരക എം ആര്‍ വിവേകാനന്ദ മോഡല്‍ സ്‌കൂള്‍ , ഓപ്പണ്‍ ലേണിംഗ് സ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളാണ് മരിച്ചത്.

Suicide

സീലിംഗ് ഫാനില്‍ കുരുക്കിട്ട് കെട്ടിതൂങ്ങിയായിരുന്നു വസന്ത് കുഞ്ചിലെ പതിനഞ്ചുകാരി ജീവനൊടുക്കിയത്. ദ്വാരകയിലെ പതിനാറുകാരന്‍ ജീവനൊടുക്കിയത് ഡ്രോയിംഗ് റൂമിലെ ഡോര്‍ ഫ്രെയിമില്‍ കുരുക്കിട്ട് ആയിരുന്നു. അമ്മയുടെ ദുപ്പട്ട ഉപയോഗിച്ചാണ് കുരുക്കുണ്ടാക്കിയത്. കൈ ഞരമ്പ് മുറിച്ച ശേഷം സീലിംഗ് ഫാനില്‍ കെട്ടിതൂങ്ങിയാണ് ദര്‍ബി സ്വദേശിനിയായ പതിനാറുകാരി ജീവനൊടുക്കിയത്.

വസന്ത് കുഞ്ചില്‍ ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ പിതാവ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥനാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: According to police, the girl from Vasant Kunj died after hanging herself from the ceiling fan at her house, while the boy from Dwarka committed suicide by hanging himself from the door frame of the drawing room, using a dupatta belonging to his mother. The third student slashed her wrists and hanged herself from a ceiling fan in her house in Dabri, said police.

Keywords: National, CBSE, Exam, Suicide 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?