കുമ്മനത്തിന്റെ ഗവര്‍ണര്‍ നിയമനം പണിഷ്‌മെന്റ് ട്രാന്‍സ്ഫറെന്ന് കോടിയേരി
ചെങ്ങന്നൂര്‍:(www.kvartha.com 26/05/2018) കുമ്മനത്തിന്റെ ഗവര്‍ണര്‍ നിയമനം പണിഷ്‌മെന്റ് ട്രാന്‍സ്ഫറെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ മികച്ച ഭൂരിപക്ഷം നേടി ചരിത്രവിജയം നേടുമെന്നും യുഡിഎഫും ബിജെപിയും രണ്ടാം സ്ഥാനത്തിന് വേണ്ടിയാണ് മത്സരിക്കുന്നതെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിന്റെ നിര്‍ണായക നേരത്ത് മിസോറാമില്‍ ഗവര്‍ണറാക്കി കുമ്മനം രാജശേഖരന് പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍ കൊടുക്കുകയാണ് ബിജെപി ചെയ്തത്. ഇതോടെ സേനാനായകനെ നഷ്ടപ്പെട്ട സേനയെ പോലെയായി ബിജെപി. കുമ്മനം ഗവര്‍ണറായതുകൊണ്ട് ചെങ്ങന്നൂരിനും കേരളത്തിനും നേട്ടമൊന്നുമില്ല. ബിജെപിയിലെ ആഭ്യന്തര പ്രശ്‌നമാണ് കുമ്മനത്തെ മാറ്റാന്‍ കാരണമെന്നും കോടിയേരി പറഞ്ഞു.
കുമ്മനത്തെ ഗവര്‍ണറാക്കുമ്പോള്‍ എതെങ്കിലും വലിയ സംസ്ഥാനത്ത് നിയമിക്കാമായിരുന്നു. മിസോറാമിലെ ആകെ ജനസംഖ്യ പത്ത് ലക്ഷത്തോളമാണ്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പോലും അതില്‍കൂടുതല്‍ ജനസംഖ്യയുണ്ടെന്നും കോടിയേരി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Kodiyeri Balakrishnan, Press meet, LDF, UDF, BJP, Kodiyeri on appointment of Kummanam

Powered by Info News For You

Comments
Post a Comment