നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് ഒട്ടോ ഡ്രൈവര്‍ മരിച്ചു; കൂടെയുണ്ടായ സഹോദരിയുടെ മകന് പരിക്ക്
ബദിയടുക്ക(കാസര്‍കോട്):(www.kasargodvartha.com 11/05/2018) നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് ഒട്ടോ ഡ്രൈവര്‍ മരിച്ചു. കൂടെയുണ്ടായ സഹോദരിയുടെ മകന് പരിക്കേറ്റു. മാന്യ എവിഞ്ച ഹൗസിലെ മൊയ്തീന്‍കുട്ടി-നഫീസ ദമ്പതികളുടെ മകന്‍ അബ്ദുര്‍ റഹ് മാന്‍(28) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച വൈകുന്നേരം നാലു മണിയോടെ നീര്‍ച്ചാലിലാണ് അപകടമുണ്ടായത്.
കുമ്പളയില്‍ പോയി നീര്‍ച്ചാലിലേക്ക് മടങ്ങുമ്പോള്‍ സഹോദരിയുടെ മകന്‍ ഷെരീഫ്(20) ഓടിച്ച ബൈക്ക് നിയന്ത്രണം വിടുകയും റോഡരികിലെ ഇലക്ട്രിക്ക് പോസ്റ്റിലിടിക്കുകയുമായിരുന്നു. പിറകിലിരുന്ന അബ്ദുര്‍ റഹ് മാന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അവിവാഹിതനാണ് മരിച്ച അബ്ദുര്‍ റഹ് മാന്‍. സഹോദരങ്ങള്‍; മുഹമ്മദ്, ഇബ്രാഹിം, ഹസൈനാര്‍, അബ്ദില്ല, സിദ്ദീഖ്, മറിയം, ബീഫാത്തിമ, ആയിശ, മൈമൂന. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ അശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords:News, Kasaragod, Kerala, Top-Headlines, Death, Bike-Accident, Injured, Hospital, Postmortem,Auto driver dies in bike accident
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment