സ്വച്ഛ് ഭാരത് പദ്ധതി: വീടുകളില്‍ ശൗചാലയം നിര്‍മിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ യുപി സര്‍ക്കാര്‍; കക്കൂസിന് മുന്നില്‍ നില്‍ക്കുന്ന ഫോട്ടോ ഹാജരാക്കാത്ത ജീവനക്കാര്‍ക്ക് ശമ്പളമില്ല

സീതാപുര്‍:(www.kvartha.com 26/05/2018) സ്വച്ഛ് ഭാരത് പദ്ധതി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വീടുകളില്‍ ശൗചാലയം നിര്‍മിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ യുപി സര്‍ക്കാരിന്റെ പുതിയ പദ്ധതി. സ്വന്തം വീടുകളില്‍ കക്കൂസ് നിര്‍മിച്ചിട്ടുള്ളതായി വ്യക്തമാക്കുന്നതിന് തെളിവുകള്‍ ഹാജരാക്കിയില്ലെങ്കില്‍ ശമ്പളം തടഞ്ഞുവെക്കുമെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കി. കക്കൂസിനു മുന്നില്‍നില്‍ക്കുന്ന ചിത്രം ഹാജരാക്കണമെന്നാണ് സീതാപുര്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

സര്‍ക്കാര്‍ ജീവനക്കാര്‍ അവരുടെ വീടുകളിലെ ശൗചാലത്തിനു മുന്നില്‍നിന്ന് എടുത്ത ചിത്രം ഹാജരാക്കണം. കൂടാതെ, കക്കൂസ് നിര്‍മിച്ചതായി വ്യക്തമാക്കുന്ന രേഖയും നല്‍കണം. മെയ് 27ന് മുമ്പായി ഇവ മേലുദ്യോഗസ്ഥര്‍ക്ക് നല്‍കണമെന്നാണ് ഉത്തരവ്. പൊതുസ്ഥലത്ത് മലമൂത്ര വിസര്‍ജനത്തില്‍ നിന്ന് ജില്ലയെ പൂര്‍ണമായും മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വീടുകളിലും ശൗചാലയങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിനാണ് പുതിയ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
News, National, Salary, District Collector, Government employee, 'Send Photo Of Toilet At Home Or Forget Salary': Officials Told In UP's Sitapur

ഉത്തരവ് പാലിക്കാതിരിക്കുകയോ കക്കൂസ് നിര്‍മിക്കുന്നതില്‍ വീഴ്ച വരുത്തുകയോ ചെയ്യുന്നവരുടെ മെയ് മാസത്തെ ശമ്പളം തടഞ്ഞുവെക്കുമെന്നും ഉത്തരവില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഓരോ സര്‍ക്കാര്‍ ജീവനക്കാരും അവരുടെ വീടുകളില്‍ ശൗചാലയം ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നാണ് മേലുദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ നല്‍കിയിരിക്കുന്ന ഉത്തരവില്‍ പറയുന്നത്.

ഉത്തരവനുസരിച്ച് അധ്യാപകര്‍ അടക്കമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ശൗചാലയത്തില്‍ നിന്നുകൊണ്ടുള്ള ചിത്രങ്ങള്‍ സമര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്. സീതാപുരിലെ ഒരു സര്‍ക്കാര്‍ വിദ്യാലയത്തില്‍ പ്രധാനാധ്യാപകനായ ഭഗവതി പ്രസാദ് എന്നയാള്‍ സമര്‍പ്പിച്ചതെന്നു കരുതുന്ന സ്ഥിരീകരിക്കാത്ത രേഖ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുമുണ്ട്. തന്റെ ശൗചാലയത്തിനുള്ളില്‍ സ്റ്റൂളില്‍ ഇരിക്കുന്ന ചിത്രത്തോടൊപ്പം ആധാര്‍ വിവരങ്ങളും ഫോണ്‍ നമ്പറുമെല്ലാം നല്‍കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, National, Salary, District Collector, Government employee, 'Send Photo Of Toilet At Home Or Forget Salary': Officials Told In UP's Sitapur 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?