രാജ്യസ്‌നേഹം വര്‍ധിപ്പിക്കാന്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഇനി മുതല്‍ ഹാജര്‍ വിളിക്കുമ്പോള്‍ കുട്ടികള്‍ 'ജയ്ഹിന്ദ്' പറയണം; വിചിത്ര നടപടിയുമായി സര്‍ക്കാര്‍
ഭോപ്പാല്‍ : (www.kvartaom 16.05.2018) രാജ്യസ്‌നേഹം വര്‍ധിപ്പിക്കാന്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഇനി മുതല്‍ ഹാജര്‍ വിളിക്കുമ്പോള്‍ കുട്ടികള്‍ 'ജയ്ഹിന്ദ്' പറയണമെന്ന വിചിത്ര നടപടിയുമായി സര്‍ക്കാര്‍. മധ്യപ്രദേശ് സര്‍ക്കാരാണ് ഇത്തരം വിവാദപരമായ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ഇതിലൂടെ കുട്ടികളില്‍ രാജ്യസ്‌നേഹം വര്‍ധിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിചിത്രമായ കണ്ടെത്തല്‍.
ഹാജര്‍ വിളിക്കുമ്പോള്‍ യെസ് സര്‍, യെസ് മാഡം എന്ന് പറയുന്ന രീതിയ്ക്ക് പകരമായി 'ജയ്ഹിന്ദ്' എന്ന് പറയണമെന്നാണ് വിദ്യാഭ്യാസമന്ത്രി വിജയ് ഷാ നല്‍കുന്ന നിര്‍ദേശം. ഇത്തരമൊരു നിര്‍ദേശം ആരെങ്കിലും എതിര്‍ക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സതാന ജില്ലയിലെ സ്‌കൂളുകളില്‍ നടപ്പാക്കി വിജയിച്ച ശേഷമാണ് ഈ പരിഷ്‌കാരം സംസ്ഥാന വ്യാപകമായി നടപ്പാക്കാന്‍ തീരുമാനമായത്. സംസ്ഥാനത്തെ 1,22,000 സര്‍ക്കാര്‍ സ്‌കൂളുകളില്‍ ആദ്യപടിയായി ഉത്തരവ് നടപ്പാക്കും. ശേഷം സര്‍ക്കാര്‍ സ്‌കൂളിലേയ്ക്കും ഇത് നടപ്പാക്കാനാണ് തീരുമാനം.

Keywords: In Madhya Pradesh, Shivraj Singh Chouhan govt orders students to answer roll call with 'Jai Hind', Bhoppal, News, Politics, School, Education, Student, Controversy, Minister, National.
Powered by Info News For You

Comments
Post a Comment