കര്‍ണാടകയില്‍ എങ്ങനെയും സര്‍ക്കാരുണ്ടാക്കാന്‍ കച്ചകെട്ടിയിറങ്ങിയി ബിജെപി: ജെഡിഎസ് എംഎല്‍എമാര്‍ താമസിക്കുന്ന ഹോട്ടലില്‍ സ്വാധീനവുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറെത്തി; സഖ്യത്തില്‍ ഉറച്ചുനില്‍ക്കുമെന്ന ദൃഢനിശ്ചയമെടുത്ത് കുമാരസ്വാമി
ബംഗളൂരു: (www.kvartha.com 16.05.2018) കര്‍ണാടകയില്‍ എങ്ങനെയും സര്‍ക്കാരുണ്ടാക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് ബിജെപി. ഇതിന്റെ ഭാഗമായി ജെഡിഎസ് എംഎല്‍എമാര്‍ താമസിക്കുന്ന ഹോട്ടലില്‍ സ്വാധീനവുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറെത്തിയിട്ടുണ്ട്. എന്നാല്‍ സഖ്യത്തില്‍ ഉറച്ചുനില്‍ക്കുമെന്ന ദൃഢനിശ്ചയത്തിലാണ് ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി.
അതിനിടെ, കൂറുമാറാന്‍ ബിജെപി മന്ത്രിപദം വാഗ്ദാനം ചെയ്‌തെന്ന് കോണ്‍ഗ്രസ് എംഎല്‍എ എ.എല്‍. പാട്ടീല്‍ അറിയിച്ചു. എന്നാല്‍ ചാക്കിടല്‍ ശ്രമം ബിജെപി മറച്ചുവയ്ക്കുന്നുമില്ല. കോണ്‍ഗ്രസ് - ജെഡിഎസ് സഖ്യം തകര്‍ക്കാന്‍ ബെള്ളാരിയിലെ റെഡ്ഡി സഹോദരങ്ങളുടെ ഉറ്റ അനുയായി ശ്രീരാമുലുവിനെയാണ് ബിജെപി ചുമതലപ്പെടുത്തിയിരിക്കുന്നത്.
അതേസമയം കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍നിന്നു പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ഗവര്‍ണറുടെ തീരുമാനം എതിരായാല്‍ നിയമനടപടിയെടുക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു. ബിജെപി അതിരുകടന്നാല്‍ നോക്കിയിരിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും വ്യക്തമാക്കി.

Keywords: Prakash Jawadekar arrives in Karnataka, Bangalore, News, Politics, Karnataka, Hotel, Trending, Visit, National.
Powered by Info News For You

Comments
Post a Comment