നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിക്കുകൂടി നിപ്പ സ്ഥിരീകരിച്ചു

കോഴിക്കോട്: (www.kasargodvartha.com 25.05.2018) കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഇന്റേണ്‍ഷിപ്പിലുള്ള നഴ്‌സിംഗ് വിദ്യാര്‍ഥിനിക്കു കൂടി രോഗം സ്ഥിരീകരിച്ചു. സാംപിള്‍ പരിശോധനയിലുടെ രോഗം സ്ഥിരീകരിച്ച മൂന്നു പേരാണ് ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്. 12 പേരാണ് ഇതുവരെ നിപ്പ ബാധിച്ച് മരണപ്പെട്ടത്. പേരാമ്പ്ര ചങ്ങരോത്ത് സ്വദേശി മൂസ (62) വ്യാഴാഴ്ച മരണത്തിന് കീഴടങ്ങി.

Kozhikode, Kerala, News, Treatment, Medical College, Top-Headlines, Nipah virus; One more nursing student in treatment.

റൈബവൈറിന്‍ ഗുളിക കൊടുത്തു തുടങ്ങിയെന്നും ഇതുവരെ പാര്‍ശ്വഫലങ്ങളില്ലെന്നും അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ച അത്തോളി സ്വദേശി ഉള്‍പ്പെടെ 11 പേരെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഏഴു സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രോഗമില്ലെന്നു കണ്ടെത്തിയ ഒരാളെ ഡിസ്ചാര്‍ജ് ചെയ്തു.

മൂസയുടെ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തില്ല. ഖബറടക്കം അതീവ സുരക്ഷാ മുന്‍കരുതലുകളോടെ കോഴിക്കോട് കണ്ണംപറമ്പില്‍ നടത്തി. ഭാര്യ: മറിയം. മറ്റു മക്കള്‍: മുത്തലിബ്, പരേതനായ സലീം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kozhikode, Kerala, News, Treatment, Medical College, Top-Headlines, Nipah virus; One more nursing student in treatment.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?