ഇന്തോനേഷ്യയില്‍ പോലീസ് ആസ്ഥാനത്തുണ്ടായ ഭീകരാക്രമണത്തില്‍ നാലു അക്രമികളെ പോലീസ് വെടിവച്ചുകൊന്നു; ആക്രമണത്തില്‍ ഒരു പോലീസുകാരനും കൊല്ലപ്പെട്ടു

ജക്കാര്‍ത്ത: (www.kvartha.com 16.05.2018) ഇന്തോനേഷ്യയില്‍ പോലീസ് ആസ്ഥാനത്തുണ്ടായ ഭീകരാക്രമണത്തില്‍ നാലു അക്രമികളെ പോലീസ് വെടിവച്ചുകൊന്നു. ആക്രമണത്തില്‍ ഒരു പോലീസുകാരനും കൊല്ലപ്പെട്ടു.

പോലീസ് ആസ്ഥാനത്തേക്കുള്ള സെക്യൂരിറ്റി ഗേറ്റിന് സമീപം കാവല്‍ നില്‍ക്കുകയായിരുന്ന പോലീസുകാര്‍ക്ക് നേരെയായിരുന്നു ആക്രമണമുണ്ടായത്. അക്രമികളില്‍ ഒരാള്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ കാര്‍ ഇടിച്ചുകയറ്റാനും ശ്രമം നടത്തി. ബുധനാഴ്ച രാവിലെ ഒന്‍പത് മണിക്കായിരുന്നു ആക്രമണം.

 1 police, 4 terrorists killed in attack on police headquarters in Riau, Indonesia, Indonesia, News, Terrorism, Police, Gun attack, Dead, Arrest, World

അതേസമയം എത്ര അക്രമികള്‍ ഉണ്ടായിരുന്നുവെന്നതിനെ കുറിച്ച് ഇതുവരെ വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. കൊല്ലപ്പെട്ട ഒരു അക്രമിയുടെ ദേഹത്ത് ബോംബ് കെട്ടിവെച്ചിട്ടുണ്ടായിരുന്നു. മറ്റൊരാള്‍ അറസ്റ്റിലായിട്ടുണ്ട്. നാല് പേര്‍ കടന്നുകളയുകയും ചെയ്തു. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് റിയാവു പോലീസ് മേധാവി ഐജി പോള്‍ നന്ദംഗ് പ്രസ് റിലീസ് നല്‍കാനുള്ള ഒരുക്കത്തിനിടെയാണ് ആക്രമണം നടന്നത്. പോലീസ് ആസ്ഥാനത്തുണ്ടായിരുന്ന രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു.

Keywords: 1 police, 4 terrorists killed in attack on police headquarters in Riau, Indonesia, Indonesia, News, Terrorism, Police, Gun attack, Dead, Arrest, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?