എട്ടാം ക്ലാസിലെ പാഠ പുസ്തകത്തില്‍ ബാല ഗംഗാധര തിലക് 'ഭീകരവാദത്തിന്റെ പിതാവ്

ജയ്പൂര്‍:  (www.kvartha.com 12.05.2018) എട്ടാം ക്ലാസിലെ പാഠ പുസ്തകത്തില്‍ സ്വാതന്ത്ര്യസമര സേനാനി ബാല ഗംഗാധര തിലക് ഭീകരവാദത്തിന്റെ പിതാവ്.  മഥുരയിലെ  പബ്ലിഷര്‍ ആണ് സ്വകാര്യ ഇംഗ്ലീഷ് മീഡിയം പാഠഭാഗത്തില്‍ വലിയ പിഴവ് വരുത്തിയിരിക്കുന്നത്. രാജസ്ഥാന്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യൂക്കേഷന്റെ കീഴില്‍ വരുന്ന സ്‌കൂളുകളിലാണ് ഈ പുസ്തകം പാഠ്യവിഷയമാകുന്നത്.

രാജസ്ഥാന്‍ സ്റ്റേറ്റ് ടെക്‌സ് ബുക്ക് ബോര്‍ഡ് ഹിന്ദിയിലാണ് എല്ലാ പാഠ പുസ്തകങ്ങളും അച്ചടിച്ചിരിക്കുന്നത്. റെഫറന്‍സ് ബുക്കുകളുടെ സഹായത്തോടെ മാത്രമേ വിദ്യാര്‍ത്ഥികള്‍ക്ക് പാഠ്യ ഭാഗങ്ങള്‍ മനസിലാകൂ.

Tilak

സ്വാതന്ത്ര്യ സമരത്തിനായി ബാല ഗംഗാധര തിലക് പാത കാണിച്ചുവെന്നും അതിനാല്‍ അദ്ദേഹത്തെ ഭീകരവാദത്തിന്റെ പിതാവെന്ന് വിളിക്കുന്നുവെന്നുമാണ് പാഠ്യഭാഗത്തുള്ളത്. 22 പാഠഭാഗങ്ങള്‍ ഉള്ള പുസ്തകത്തില്‍ 267 പേജുകളാണുള്ളത്. 18മ് നൂറ്റാണ്ടിനും പത്തൊമ്പതാം നൂറ്റാണ്ടിനും ഇടയിലുള്ള സ്വാതന്ത്ര്യസമര ഭാഗങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നിടത്താണ് പിഴവ് വന്നിരിക്കുന്നത്.

അതേസമയം ഇനി അച്ചടിക്കുന്ന പുസ്തകങ്ങളില്‍ ഈ ഭാഗം തിരുത്തുമെന്ന് സ്റ്റുഡന്റ് അഡ് വൈസര്‍ പബ്ലിക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: JAIPUR:  In what appears to be a case of poor choice of words, a Class 8 reference book described freedom fighter Bal Gangadhar Tilak as the "Father of Terrorism".

Keywords: National, Rajastan, Book




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?