എതിരാളികളില്ലാതെ കുതിപ്പ്; മത്സരിച്ച എല്ലാ ഇനങ്ങളിലും റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച് നീന്തല്‍കുളത്തില്‍ നിന്നും മെഡലുകള്‍ വാരിക്കൂട്ടി ലിയാന

തിരുവനന്തപുരം: (www.kasargodvartha.com 14.05.2018) എതിരാളികളില്ലാതെ ലിയാനയുടെ കുതിപ്പ് തുടരുന്നു. തിരുവനന്തപുരം പിരപ്പന്‍കോട് അന്താരാഷ്ട്ര നീന്തല്‍കുളത്തില്‍ നടന്ന സംസ്ഥാന അക്വാറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ച എല്ലാ ഇനങ്ങളിലും റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച് മെഡലുകള്‍ വാരിക്കൂട്ടിയിരിക്കുകയാണ് ഈ കൊച്ചുമിടുക്കി.

50 മീറ്റര്‍ ബട്ടര്‍ഫ്ളൈയിലും 100 മീറ്റര്‍ ബട്ടര്‍ഫ്ളൈയിലും 200 മീറ്റര്‍ ബട്ടര്‍ഫ്ളൈയിലും 50 മീറ്റര്‍ ഫ്രീസ്‌റ്റൈലിലും പുതിയ റെക്കോര്‍ഡുകളിട്ടുകൊണ്ട് സ്വര്‍ണം കരസ്ഥമാക്കി. 100 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ വെള്ളിയും ലിയാന കരസ്ഥമാക്കി. റിലേയില്‍ രണ്ട് റെക്കോര്‍ഡുകളോടു കൂടി മൂന്ന് സ്വര്‍ണവും നേടി. ജൂണില്‍ പൂനെയില്‍ നടക്കുന്ന ദേശീയ അക്വാറ്റിക് ചാമ്പ്യന്‍ഷിപ്പിലേക്ക് ലിയാന യോഗ്യത നേടിയിരിക്കുകയാണ്.

എറണാകുളം ഗ്ലോബല്‍ പബ്ലിക്ക് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ലിയാന. ദുബൈയിലെയും കൊച്ചിയിലേയും പ്രമുഖ വ്യവസായ സംരംഭമായ ഇന്‍കാല്‍ വെഞ്ചേര്‍സിന്റെ ഡയറക്ടര്‍ മേല്‍പ്പറമ്പ് സ്വദേശി ഉമ്മര്‍ നിസാര്‍ - റാഹില ദമ്പതികളുടെ മകളാണ്. ഇതിനകം ഒട്ടേറെ മെഡലുകള്‍ രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നും വാരിക്കൂട്ടിയ ലിയാന രാജ്യത്തെ നീന്തല്‍കുളത്തിലെ പുതിയ താരമായി വളര്‍ന്നു കഴിഞ്ഞു.


Related News:

സംസ്ഥാന അക്വാറ്റിക്ക്: കാസര്‍കോട് നേട്ടം കൊയ്തു

സംസ്ഥാന നീന്തല്‍ ചാമ്പ്യന്‍ഷിപ്പ്: മേല്‍പ്പറമ്പിലെ ലിയാനയ്ക്ക് 5 സ്വര്‍ണവും വെള്ളിയും

പൂനെയില്‍ നടക്കുന്ന ദേശീയ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോട്ടെ ലിയാന ഫാത്വിമയടക്കം കേരളത്തില്‍ നിന്നും 40 പേര്‍

ലിയാനക്ക് വീണ്ടും നേട്ടം; ദേശീയ മത്സരത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ 2 വെള്ളി

സി ബി എസ് ഇ സൗത്ത് സോണ്‍ നീന്തലില്‍ കാസര്‍കോട്ടെ ലിയാന ഫാത്വിമയ്ക്ക് ഇരട്ട സ്വര്‍ണം

സി ബി എസ് ഇ ദേശീയ നീന്തല്‍ മത്സരത്തില്‍ ലിയാനയ്ക്ക് ദേശീയ റെക്കാര്‍ഡോടെ ഇരട്ടസ്വര്‍ണം

ദേശീയ നീന്തല്‍ താരം ലിയാന ഫാത്വിമയ്ക്ക് കാസര്‍കോട് വാര്‍ത്തയുടെ അനുമോദനം

ദേശീയ നീന്തല്‍ താരം ലിയാന ഫാത്വിമയ്ക്ക് ജില്ലാ അക്വാറ്റിക്ക് അസോസിയേഷന്റെ ആദരം

ദേശീയ നീന്തല്‍ താരം ലിയാന നിസാറിന് ജന്മ നാടിന്റെ സ്വീകരണവും, അനുമോദന യോഗവും 26ന്

നീന്തല്‍കുളത്തില്‍ വീണ്ടും റെക്കോര്‍ഡ് തകര്‍ത്ത് കാസര്‍കോടിന് അഭിമാനമായി ലിയാന

ലിയാന നീന്തല്‍ കുളത്തില്‍ തകര്‍ത്തത് 19 വര്‍ഷത്തെ റെക്കോര്‍ഡ്

ദേശീയ ജൂനിയര്‍ നീന്തല്‍ മത്സരത്തില്‍ ലിയാനയ്ക്ക് സ്വര്‍ണം

ലിയാനക്ക് വീണ്ടും നേട്ടം; സി ബി എസ് ഇ നാഷണല്‍ മീറ്റില്‍ ഇരട്ട സ്വര്‍ണം

ലിയാന ഫാത്തിമയ്ക്ക് ദുബൈ നാഷണല്‍ ഓപ്പണ്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Thiruvananthapuram, Championship, Liyana got full medals in State Aquatic Championship    < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?