കേരളത്തെ അപമാനിക്കുന്നത് മാധ്യമങ്ങളല്ല, പിണറായി വിജയനാണ്; പാര്‍ട്ടി സെക്രട്ടറിയല്ലെന്ന കാര്യം അദ്ദേഹം മറന്നുപോകുന്നു; പ്രതിപക്ഷ നേതാവിന്റെ സ്ഥാനം എന്താണെന്ന് അദ്ദേഹത്തിന് അറിയില്ലെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിന് മറുപടിയുമായി ചെന്നിത്തല, 'മോന്തായം വളഞ്ഞാല്‍ ഉത്തരം വളയുമെന്നും' പ്രതിപക്ഷനേതാവ്
തിരുവനന്തപുരം: (www.kvartha.com 30.05.2018) കേരളത്തെ അപമാനിക്കുന്നത് മാധ്യമങ്ങളല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയനാണ് കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളെ അപമാനിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാര്‍ട്ടി സെക്രട്ടറിയല്ലെന്ന കാര്യം അദ്ദേഹം മറന്നുപോകുന്നുവെന്നും ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ സ്ഥാനം എന്താണെന്ന് അദ്ദേഹത്തിന് അറിയില്ലെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിന് മറുപടിയുമായാണ് ചെന്നിത്തല മാധ്യമപ്രവര്‍ത്തകരെ കണ്ടത്.
ഭരണ സംവിധാനം ആകെ തകിടം മറിഞ്ഞിരിക്കുകയാണ്. എഡിജിപിയും ഹോം സെക്രട്ടറിയും ചുക്കിനും ചുണ്ണാമ്പിനും ഉപകാരമില്ലാത്ത രീതിയിലായി മാറി. ഭരണ സംവിധാനം കൈവിട്ടുപോയതില്‍ പ്രതിപക്ഷനേതാവിന്റെ നെഞ്ചത്ത് കുതിര കയറിയിട്ട് കാര്യമില്ലെന്നായിരുന്നു പ്രതിപക്ഷനേതാവ് വിടുവായത്തം പറയുന്നുവെന്ന പിണറായിയുടെ ആരോപണത്തിന് ചെന്നിത്തല നല്‍കിയ മറുപടി. മികച്ച ഭരണം കാഴ്ചവെക്കാന്‍ ഉപദേശം വേണമെങ്കില്‍ പ്രതിപക്ഷം നല്‍കാമെന്നും ചെന്നിത്തല പറഞ്ഞു.
പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഞാന്‍ എന്റെ ഉത്തരവാദിത്വം നിറവേറ്റുന്നുണ്ട്. പിണറായി വിജയനല്ല, ഏത് മഹാരാജാവ് ആയാലും ശരി, അത് ഇനിയും തുടരും. ഞാന്‍ ആഭ്യന്തരം കൈകാര്യം ചെയ്തിരുന്ന കാലത്ത് പ്രതിപക്ഷത്തിന് ഉന്നയിക്കാന്‍ ഒരു വീഴ്ച പോലും ഉണ്ടായിട്ടില്ലെന്നും ചെന്നിത്തല അവകാശപ്പെട്ടു.
പെട്രോള്‍ ഡീസല്‍ നികുതിയിളവിനെയും അദ്ദേഹം വിമര്‍ശിച്ചു. ''ഒരു രൂപ കുറയ്ക്കുന്നത് കണ്ണില്‍ പൊടിയിടാനാണ്. മറ്റെല്ലാ സംസ്ഥാനങ്ങളും നേരത്തെ അധിക നികുതി കുറച്ചിരുന്നു. എന്നിട്ട് പിണറായി വിജയന്‍ പറയുകയാണ്, രാജ്യത്തിന് സന്ദേശം നല്‍കുകയാണ് കേരളമെന്ന്, എന്ത് സന്ദേശമാണ് നല്‍കുന്നത്, കേരളം ഒരു രൂപ കുറച്ചത് പോലെ എല്ലാവരും ഒരു രൂപ കുറയ്ക്കണം, അധിക നികുതി വേണ്ടെന്ന് വെക്കരുതെന്നോ? ചെന്നിത്തല ക്ഷുഭിതനായി.
Keywords: Kerala, Thiruvananthapuram, News, Pinarayi vijayan, Ramesh Chennithala, Media, Allegation, Murder, Petrol Price,

Powered by Info News For You

Comments
Post a Comment