കളിപ്രേമികളുടെ കനവില്‍ കനല്‍ കോരിയിടുന്ന കാല്‍പ്പന്ത് പൂരത്തിന് തിരിതെളിയാന്‍ ദിവസങ്ങള്‍ മാത്രം; കളിയാസ്വാദകരെ ആവേശത്തിലാറാടിക്കാന്‍ തീം സോംഗ്; ലിവ് ഇറ്റ് അപ്പ് പുറത്തിറക്കി

മോസ്‌കോ: (www.kvartha.com 25.05.2018) ലോകത്തിലെ കോടിക്കണക്കിന് കളിയാസ്വാധകരുടെ കണ്ണും കാതും ഹൃദയത്തിലെ ഓരോ തുടിപ്പും മിടിപ്പും ഇനി റഷ്യയിലേക്ക് കേന്ദീകരിക്കും. പുല്‍മൈതാനത്തെ തീപിടിപ്പിക്കുന്ന കാല്‍പ്പന്തുപ്രതിഭകള്‍ സ്വതസിദ്ധമായ വൈഭവംകൊണ്ട് കളിപ്രേമികളുടെ കനവില്‍ കനല്‍ കോരിയിടുന്ന കാല്‍പ്പന്തുപൂരത്തിന് തിരിതെളിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി.

ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആവേശം പകര്‍ന്ന് റഷ്യന്‍ ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ഹോളിവുഡ് നടനും പ്രമുഖ റാപ്പ് സംഗീതജ്ഞനുമായ വില്‍ സ്മിത്താണ് ലിവ് ഇറ്റ് അപ്പ് എന്ന ഗാനം ആലപിച്ചിരിക്കുന്നത്. സമ്മിശ്ര പ്രതികരണമാണ് ഗാനത്തിന് ആരാധകര്‍ക്കിടയില്‍ നിന്നും ലഭിക്കുന്നത്.

Sports, Fifa, News, Football, World Cup, Song, Entertainment, Trending, Theme Song, The Official 2018 World Cup Song Is Here, Featuring Will Smith

നിക്കി ജാം, എറ എസ്‌ട്രേഫി എന്നിവര്‍ക്കൊപ്പമാണ് വില്‍ സ്മിത്ത് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഡിപ്ലോയാണ് മ്യൂസിക് പ്രൊഡ്യൂസര്‍. ജൂണ്‍ 14നാണ് ഫുട്‌ബോള്‍ മാമാങ്കത്തിന് കിക്കോഫ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Fifa, News, Football, World Cup, Song, Entertainment, Trending, Theme Song, The Official 2018 World Cup Song Is Here, Featuring Will Smith



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?