മോഷണക്കുറ്റം ആരോപിച്ച് ആദിവാസി പെണ്‍കുട്ടിയെ കടയിലെ ജീവനക്കാര്‍ തടഞ്ഞുവെച്ചു; കള്ളി എന്ന് മുദ്ര കുത്തിയതോടെ സ്‌കൂളില്‍ നിന്നും പുറത്താക്കി; മനംനൊന്ത പെണ്‍കുട്ടി ജീവനൊടുക്കി, കടയ്ക്ക് നേരെ പ്രദേശവാസികളുടെ പ്രതിഷേധം

അഗര്‍ത്തല: (www.kvartha.com 29.05.2018) മോഷണക്കുറ്റം ആരോപിച്ച് ആദിവാസി പെണ്‍കുട്ടിയെ കടയിലെ ജീവനക്കാര്‍ തടഞ്ഞുവെച്ചു. കള്ളി എന്ന് മുദ്ര കുത്തിയതോടെ പെണ്‍കുട്ടിയെ സ്‌കൂളില്‍ നിന്നും പുറത്താക്കി. ഇതോടെ മനംനൊന്ത പെണ്‍കുട്ടി ജീവനൊടുക്കി. സംഭവത്തെ തുടര്‍ന്ന് കടയ്ക്ക് നേരെ പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്തെത്തി.

ത്രിപുരയിലെ ബര്‍ക്കതല്‍ മേഖലയിലാണ് സംഭവം. എന്നാല്‍ മകള്‍ മോഷണം നടത്തിയിട്ടില്ലെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. ഓക്‌സിലിയം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയെയാണ് ഈ മാസം 24ന് മോഷണക്കുറ്റം ചുമത്തി ബര്‍കതലിലെ ഒരു ഷോപ്പിംഗ് മാളില്‍ ജീവനക്കാര്‍ തടഞ്ഞുവച്ച് ഉപദ്രവിച്ചത്. സംഭവം അറിഞ്ഞതോടെ സ്‌കൂളില്‍ നിന്നും കുട്ടിയെ പുറത്താക്കുകയായിരുന്നു. തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ ആത്മഹത്യ.

Accused of shop-lifting, Tripura girl commits suicide, triggers protests, Allegation, Robbery, Girl, Protesters, News, Suicide, Phone call, School, Student, National

മോഷണ കുറ്റം ചുമത്തി ജീവനക്കാര്‍ തടഞ്ഞുവച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി വീട്ടിലുള്ള അമ്മയെ ഫോണില്‍ വിളിച്ച് 4000 രൂപയുമായി മാളിലേക്ക് പെട്ടെന്ന് വരണമെന്നും തന്നെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകണമെന്നും പറഞ്ഞ് കരയുകയായിരുന്നു. തന്നെ കടയില്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നും പെണ്‍കുട്ടി അറിയിച്ചു.

എന്നാല്‍ തന്റെ മകള്‍ മോഷണം നടത്തിയെന്ന കാര്യം കുട്ടിയുടെ മാതാവ് നിഷേധിച്ചു. തന്റെ മകള്‍ ഒരിക്കലും മോഷ്ടിക്കില്ല. മാത്രമല്ല, ആരുടേയും ഒരു സാധനം പോലും അവള്‍ എടുക്കുകയുമില്ല. തന്റെ പഴ്‌സില്‍ നിന്നുപോലും അഞ്ചോ പത്തോ രൂപ എടുക്കുന്നതിന് അവള്‍ അനുവാദം ചോദിക്കുമായിരുന്നുവെന്നും അമ്മ പറഞ്ഞു. അയല്‍വാസികളുടെ ഒരു സാധനം പോലും അവള്‍ ഇതുവരെ എടുത്തിരുന്നില്ല. ആരുമായും വഴക്കിടുന്ന സ്വഭാവവും അവള്‍ക്കില്ലെന്നും അമ്മ പറയുന്നു. തന്റെ മകളുടെ മേല്‍ ഇല്ലാത്ത കുറ്റം ചുമത്തുകയായിരുന്നുവെന്നും അവര്‍ ആരോപിച്ചു.

സംഭവത്തില്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തെങ്കിലും ആത്മഹത്യ കുറ്റത്തിന് ആര്‍ക്കെതിരെയും കേസെടുത്തിട്ടില്ല. മെയ് 24ന് മൂന്നു സുഹൃത്തുകള്‍ക്കൊപ്പമാണ് പെണ്‍കുട്ടി മാളില്‍ എത്തിയത്. ഷോപ്പിംഗിനു ശേഷം പുറത്തുകടന്ന പെണ്‍കുട്ടിയെ ജീവനക്കാര്‍ മോഷണക്കുറ്റം ആരോപിച്ച് തടഞ്ഞുനിര്‍ത്തുകയായിരുന്നു. എന്നാല്‍ അത് തെളിയിക്കാന്‍ അവിടെ ഒരു സിസിടിവി ദൃശ്യം പോലും ഉണ്ടായിരുന്നില്ല.

പൊതുസ്ഥലത്ത് അപമാനിക്കപ്പെട്ടതിന്റെ മനോവിഷമത്തില്‍ വീട്ടിലെത്തിയ പെണ്‍കുട്ടി തൂങ്ങിമരിക്കുകയായിരുന്നു. സംഭവത്തില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇന്‍ഡിജീനിയസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര, നാഷണല്‍ സ്റ്റുഡന്റ് യൂണിയന്‍ ഓഫ് ഇന്ത്യ എന്നിവയാണ് പ്രതിഷേധവുമായി എത്തിയത്. പീപ്പിള്‍സ് ഫ്രണ്ടിന്റെ പ്രതിഷേധ ധര്‍ണയ്ക്ക് പോലീസ് അനുമതി നിഷേധിച്ചതും ബഹളത്തിനിടയാക്കി.

ബിഗ് ബസാറിലേക്ക് മാര്‍ച്ച് നടത്തിയ എന്‍എസ്‌യുഐ പ്രവര്‍ത്തകര്‍ സിസിടിവി ദൃശ്യം മുഴുവന്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ ബിഗ് ബസാര്‍ അധികൃതരോ സ്‌കൂള്‍ അധികൃതരോ ഇതുവരെ തയ്യാറായിട്ടില്ല.

Keywords: Accused of shop-lifting, Tripura girl commits suicide, triggers protests, Allegation, Robbery, Girl, Protesters, News, Suicide, Phone call, School, Student, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?