അസുഖത്തെ തുടര്‍ന്ന് അവശനായി ആശുപത്രിയില്‍ കഴിയുകയായിരുന്ന യുവാവിന്റെ ശരീരത്തിനകത്ത് ദുരൂഹ സാഹചര്യത്തില്‍ വിഷം കടന്ന നിലയില്‍; കൊലപാതക ശ്രമമെന്ന് സംശയം

കാഞ്ഞങ്ങാട്: (www.kasargodvartha.com 19.05.2018) അസുഖത്തെ തുടര്‍ന്ന് അവശനായി ആശുപത്രിയില്‍ കഴിയുകയായിരുന്ന യുവാവിന്റെ ശരീരത്തിനകത്ത് ദുരൂഹ സാഹചര്യത്തില്‍ വിഷം കടന്ന നിലയില്‍. ഗുരുതരാവസ്ഥയിലായ ഇയാളെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കുശാല്‍നഗര്‍ എസ്എന്‍ പോളിടെക്‌നിക്കിന് സമീപത്തെ വെങ്കിടേഷി(41)ന്റെ ശരീരത്തിനകത്താണ് ദുരൂഹ സാഹചര്യത്തില്‍ വിഷം കടന്നത്.

ഇയാള്‍ മാവുങ്കാല്‍ സഞ്ജീവനി ആശുപത്രിയില്‍ ശാരീരിക അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ട് ഇയാള്‍ കഴിക്കാന്‍ ജ്യൂസ് ആവശ്യപ്പെട്ടതനുസരിച്ച് ബന്ധുക്കള്‍ നല്‍കുകയും ചെയ്തിരുന്നു. ഇതിനു ശേഷം ഇയാള്‍ ഗുരുതരാവസ്ഥയിലാകുകയായിരുന്നു. ഉടന്‍ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.

 Top-Headlines, Kasaragod, Kerala, News, Kanhangad, Hospital, Youth, Poison, Hospitalized man consuming poison, police investigation started.

പരിശോധനക്കിടയില്‍ വിഷത്തിന്റെ ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സഞ്ജീവനി ആശുപത്രിയിലെ ഡോക്ടര്‍ യു എം വൈശാഖ് ഹൊസ്ദുര്‍ഗ് പോലീസിനെ വിവരമറിയിച്ചു. ഹൊസ്ദുര്‍ഗ് പോലീസെത്തി വെങ്കിടേഷിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരസഹായമില്ലാതെ നടക്കാന്‍ പോലും കഴിയാത്ത വെങ്കിടേഷ് സ്വയം വിഷം കഴിച്ചതാകാന്‍ സാധ്യതയില്ലെന്നാണ് പ്രാഥമിക നിഗമനം.
സംഭവവുമായി ബന്ധപ്പെട്ട് ഡോക്ടറുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Top-Headlines, Kasaragod, Kerala, News, Kanhangad, Hospital, Youth, Poison, Hospitalized man consuming poison, police investigation started. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?