ഒറ്റമുറി ഫ് ളാറ്റില്‍ ക്രൂര പീഡനത്തിനിരയായ യുവതിയുടെ മൃതദേഹം നഗ്നമായ നിലയില്‍; സ്വകാര്യ ഭാഗങ്ങളില്‍ ബിയര്‍ കുപ്പികളും ശീതള പാനീയങ്ങളും

ഭോപ്പാല്‍: (www.kvartha.com 18.05.2018) ഒറ്റമുറി ഫ് ളാറ്റില്‍ ക്രൂര പീഡനത്തിനിരയായ യുവതിയുടെ മൃതദേഹം നഗ്നമായ നിലയില്‍ കണ്ടെത്തി. മൂന്നുദിവസം പഴക്കമുള്ള മൃതദേഹത്തിന്റെ സ്വകാര്യ ഭാഗങ്ങളില്‍ ബിയര്‍ കുപ്പികളും ശീതള പാനീയങ്ങളും കുത്തിനിറച്ചനിലയില്‍ കാണപ്പെട്ടു. മദ്ധ്യപ്രദേശിലെ ഭോപ്പാലില്‍ വ്യാഴാഴ്ചയാണ് 35 കാരിയുടെ മൃതദേഹം കാണപ്പെട്ടത്.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നാണ് യുവതി ബലാത്സംഗത്തിനിരയായതായി കണ്ടെത്തിയത്. യുവതിയുടെ തലയില്‍ മാരക മുറിവേറ്റിട്ടുണ്ട്. തുടര്‍ന്ന് രക്തം വാര്‍ന്നാണ് യുവതി മരിച്ചത്. സംഭവത്തെ തുടര്‍ന്ന് അശോക് നഗറില്‍ യുവതിയോടൊപ്പം താമസിച്ചു വരികയായിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

Woman, 35, Killed In Bhopal. Doctors Found Beer Bottle In Private Parts, Bhoppal, News, Crime, Criminal Case, Police, Probe, Dead Body, Report, National

ഇയാള്‍ മയക്കുമരുന്നിന് അടിമയാണെന്ന് പോലീസ് പറയുന്നു. ഇരുവരും ദിവസവേതനത്തിനായി ജോലിക്ക് പോകുന്നവരാണ്. തന്റെ നാലാമത്തെ ഭാര്യയാണ് കൊല്ലപ്പെട്ട യുവതിയെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. ആദ്യത്തെ രണ്ടു ഭാര്യമാരെ ഉപേക്ഷിച്ചുവെന്നും മൂന്നാമത്തെ ഭാര്യ മരിച്ചുവെന്നുമാണ് ഇയാള്‍ പോലീസിന് നല്‍കിയ മൊഴി.

കൊല്ലപ്പെട്ട യുവതിയ്ക്ക് അയല്‍വാസിയായ ഒരാളുമായി ബന്ധം ഉണ്ടായിരുന്നതായി യുവാവ് പോലീസിനോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ യുവതി കൊല്ലപ്പെട്ട ദിവസം മുതല്‍ ഈ അയല്‍വാസിയെ കാണാനില്ല എന്ന വിവരമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. ശക്തമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഇയാള്‍ ഉടന്‍ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു.

വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നുവെന്ന അയല്‍ക്കാരുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് എത്തി വീടിന്റെ വാതില്‍ തള്ളി തുറന്നത്. അപ്പോഴാണ് പൂര്‍ണമായും നഗ്നമായനിലയില്‍ ചോരയൊലിപ്പിച്ചുകൊണ്ടുള്ള യുവതിയുടെ മൃതദേഹം കണ്ടത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Woman, 35, Killed In Bhopal. Doctors Found Beer Bottle In Private Parts, Bhoppal, News, Crime, Criminal Case, Police, Probe, Dead Body, Report, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?