തനിക്കൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവാവിന്റെ കൈ തട്ടിമാറ്റി ക്ഷുഭിതനായി ഗാനഗന്ധര്‍വന്‍; സെല്‍ഫി അല്‍പത്വമാണെന്ന് പറഞ്ഞ് ഫോണ്‍ വാങ്ങി എടുത്ത ചിത്രങ്ങളെല്ലാം ഡിലീറ്റ് ചെയ്തു
ന്യൂഡല്‍ഹി: (www.kvartha.com 04.05.2018) ദേശീയ ചലച്ചിത്ര അവാര്‍ഡ് ഏറ്റുവാങ്ങാന്‍ ഡെല്‍ഹിയിലെത്തിയ ഗാനഗന്ധര്‍വന്‍ കെ ജെ യേശുദാസ് സെല്‍ഫി എടുത്തയാളോട് ക്ഷുഭിതനായി. തനിക്കൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവാവിന്റെ കൈ തട്ടിമാറ്റിയ യേശുദാസ് സെല്‍ഫി അല്‍പത്വമാണ് (സെല്‍ഫി ഈസ് സെല്‍ഫിഷ്) എന്ന് പറഞ്ഞ് ചെറുപ്പക്കാരന്റെ കൈയില്‍ നിന്ന് ഫോണ്‍ വാങ്ങി അയാളെടുത്ത ചിത്രങ്ങളും നശിപ്പിച്ചു.
വ്യാഴാഴ്ച ഉച്ചയ്ക്ക് പുരസ്‌കാര സമര്‍പ്പണച്ചടങ്ങില്‍ പങ്കെടുക്കാനായി ശോകാ ഹോട്ടലില്‍ നിന്ന് പുറപ്പെടുമ്പോഴായിരുന്നു സംഭവം. അപ്പോഴാണ് ഒരു ചെറുപ്പക്കാരന്‍ സെല്‍ഫി എടുക്കാന്‍ ശ്രമിച്ചത്. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ നടന്നു നീങ്ങാന്‍ ശ്രമിച്ച യേശുദാസിനെ വളരെ കഷ്ടപ്പെട്ട് ക്യാമറാ ഫ്രെയിമിലാക്കി ചെറുപ്പക്കാരന്‍ സെല്‍ഫി പകര്‍ത്തുകയായിരുന്നു.
ഉടന്‍ തന്നെ യേശുദാസ് ഫോണ്‍ തട്ടിമാറ്റുകയും എടുത്ത സെല്‍ഫി ഡിലീറ്റ് ചെയ്യാനും ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ യേശുദാസ് തന്നെ ഫോണ്‍ വാങ്ങി ഫോട്ടോകള്‍ ഡിലീറ്റ് ചെയ്തു. ഇതിനിടെ ചോദ്യം ചോദിക്കാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകനോട് ചുണ്ടത്ത് വിരല്‍ വച്ച് മിണ്ടരുത് എന്ന ആംഗ്യവും അദ്ദേഹം കാണിച്ചു.സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Deletes selfie taken by youth, New Delhi, News, K.J Yesudas, Award, Media, Video, National.
Powered by Info News For You

Comments
Post a Comment