സിബിഎസ്ഇ ചോദ്യപ്പേപ്പര്‍ മാറിയെന്ന് കാട്ടി വിദ്യാര്‍ത്ഥിനി നല്‍കിയ ഹരജി പിന്‍വലിച്ചു

കോട്ടയം: (www.kvartha.com 21.05.2018) സിബിഎസ്ഇ ചോദ്യപ്പേപ്പര്‍ മാറിയെന്ന് കാട്ടി വിദ്യാര്‍ത്ഥിനി നല്‍കിയ ഹരജി പിന്‍വലിച്ചു. സിബിഎസ്ഇ ചോദ്യപ്പേപ്പര്‍ മാറിയെന്ന് ചൂണ്ടിക്കാട്ടി കോട്ടയം സ്വദേശിയായ വിദ്യാര്‍ഥിനി അമിയ സലിം ആണ് ഹരജി നല്‍കിയത്. ചോദ്യപ്പേപ്പര്‍ മാറി 2014ലെ ചോദ്യപ്പേപ്പര്‍ ആണ് കിട്ടിയതെന്നും അത്‌കൊണ്ട് 2014ലെ ഉത്തരസൂചിക പ്രകാരം മൂല്യനിര്‍ണയം നടത്തണമെന്നുമാവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ ഈ ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല, പകരം വീണ്ടും പരിക്ഷ നടത്താന്‍ സിബിഎസ്ഇയോട് കോടതി ആവശ്യപ്പെടുകയായിരുന്നു.

പത്താം ക്ലാസ് കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറി നല്‍കിയെന്ന പരാതി വാസ്തവ വിരുദ്ധമെന്ന് സിബിഎസ്ഇ കോടതിയെ അറിയിച്ചിരുന്നു. ചോദ്യപേപ്പര്‍ മാറിയ വിവരം വിദ്യാര്‍ഥിനി ഇന്‍വിജിലേറ്ററെ അറിയിച്ചില്ലെന്നും 2016ല്‍ തന്റെ സഹോദരന്‍ എഴുതിയ പരീക്ഷയുടെ ചോദ്യപേപ്പറുമായെത്തി പരീക്ഷ എഴുതിയതാകാമെന്നുമാണ് സിബിഎസ്ഇ അധികൃതര്‍ കോടതിയെ അറിയിച്ചത്. തുടര്‍ന്നാണ് അമിയ പരാതി പിന്‍വലിച്ചത്.

Kerala, News, Kottayam, CBSE, Education, Examination, Student, Complaint, Court, Petition has been withdrawn by CBSE student

തുടര്‍ പഠനത്തിന് തടസം ഉണ്ടാകാതിരിക്കാനാണ് ഹരജി പിന്‍വലിച്ചതെന്ന് അമിയയുടെ അഭിഭാഷകന്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kottayam, CBSE, Education, Examination, Student, Complaint, Court, Petition has been withdrawn by CBSE student 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?