മധ്യ നിര സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ വിപ്ലവത്തിനൊരുങ്ങി റിയല്‍മി
കൊച്ചി: (www.kvartha.com 17.05.2018) സ്മാര്‍ട്ട് ഫോണ്‍ മുന്‍നിരക്കാരായ ഒപ്പോയുടെ പുതിയ ഇകൊമേഴ്സ് ഉപ ബ്രാന്‍ഡായ റിയല്‍മിയുടെ ആദ്യ ഫോണ്‍ റിയല്‍മി 1 പുറത്തിറക്കി. ലോകത്തിലെ ആദ്യ 12 എന്‍.എം. എ.ഐ. സി.പി.യു. മീഡിയാടെക് ഹെലിയോ പി 60, എ.ഐ. ഷൂട്ട് സാങ്കേതികവിദ്യ തുടങ്ങിയവയാണ് 6 ജി.ബി. റാം, 128 ജി.ബി. റോം സൗകര്യത്തോടെ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന മൂല്യത്തില്‍ അവതരിപ്പിച്ചിരിക്കുന്ന റിയല്‍മി 1 സ്മാര്‍ട്ട് ഫോണ്‍ 6.0 എഫ്.എച്ച്.ഡി. പ്ലസ് ഫുള്‍ സ്‌ക്രീനുമായി യുവ ഉപഭോക്താക്കള്‍ക്കുതകും വിധം ഡയമണ്ട് ബ്ലാക്കില്‍ ആര്‍ട്ട് ഓഫ് ലൈറ്റി രൂപകല്‍പ്പനയിലാണ് ലഭ്യമാക്കുന്നത്. റിയല്‍മി 1 മെയ് 25 ന് ഉച്ചയ്ക്ക് 12 മണി മുതല്‍ ഇന്ത്യയിലെ ഏറ്റവും വലിയ വിപണന മേഖലയായ ആമസോണ്‍ ഡോട്ട് ഇന്നില്‍ ലഭ്യമാകും. 3 ജി.ബി. റാം, 32 ജി.ബി. റോം എന്നിവയുള്ള പതിപ്പ് 8,990 രൂപയ്ക്കും 6 ജി.ബി. റാം, 128 ജി.ബി. റോം എന്നിവയുള്ള പതിപ്പ് 12,990 രൂപയ്ക്കുമാണ് ഡയമണ്ട് ബ്ലാക്ക്, സോളാര്‍ റെഡ് എന്നീ നിറങ്ങളില്‍ ലഭിക്കുക. മെയ് 25 മുതലാവും ഈ രണ്ടു പതിപ്പുകളും ലഭ്യമാകുക. 10.990 രൂപ വില വരുന്ന 4 ജി.ബി. റോം, 64 ജി.ബി. റോം പതിപ്പ് ജൂണ്‍ മാസത്തിലാവും ഓണ്‍ലൈന്‍ വില്‍പ്പനയ്ക്കെത്തുക. മൂണ്‍ലൈറ്റ് സില്‍വര്‍, ഡയമണ്ട് ബ്ലാക്ക് നിറങ്ങളിലാവും ഇതു ലഭ്യമാകുക.
'മെയ്ഡ് ഫോര്‍ ആന്റ് ഇന്ത്യ' ശ്രേണിയില്‍പെടുന്ന റിയല്‍മി ഫോണുകള്‍ രാജ്യത്ത് ഒപ്പോയ്ക്കുള്ള രണ്ടു നിര്‍മാണ സൗകര്യങ്ങളാവും പങ്കു വെക്കുക. 15,000 രൂപ നിലവാരത്തില്‍ ആകര്‍ഷകമായി രൂപകല്‍പ്പന ചെയ്ത് അതീവ ശേഷിയോടെ ഒപ്പോ ഫാക്ടറികളില്‍ നിര്‍മിക്കുന്ന ഈ ബ്രാന്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് രാജ്യത്തെ അഞ്ഞൂറില്‍പ്പരം ഒപ്പോ സര്‍വ്വീസ് കേന്ദ്രങ്ങളും പ്രയോജനപ്പെടുത്താനാവും. 90 ശതമാനം കേടുപാടു തീര്‍ക്കലുകളും ഒരു മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന നേട്ടവും ഇവര്‍ക്കു ലഭിക്കും. ഓണ്‍ലൈന്‍ അടക്കമുള്ള ഉപഭോക്തൃ സേവന സൗകര്യങ്ങളും റിയല്‍മി ലഭ്യമാക്കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Technology, Kerala, News, Kochi, Smart Phone, Sale, OPPO, OPPO unveils $210 Realme 1 in India with Helio P60, 6GB RAM, 128GB storage

Powered by Info News For You

Comments
Post a Comment