ദേ പുട്ടില്‍ പിറന്നാള്‍ ആഘോഷിക്കുന്ന കുംടുബത്തിന് സര്‍പ്രൈസുമായി ദിലീപ്, കേക്കുമായി വന്ന താരത്തെ കണ്ട് അന്തം വിട്ട് പിറന്നാളുക്കാരി, വീഡിയോ

ദുബൈ: (www.kasargodvartha.com 15/05/2018) ദുബൈ ദേ പുട്ടില്‍ പിറന്നാള്‍ ആഘോഷിക്കുന്ന കുംടുബത്തിന് സര്‍പ്രൈസുമായി ദിലീപ്. കേക്കുമായി വരുന്ന താരത്തെ കണ്ട് അന്തം വിട്ട് പിറന്നാളുക്കാരി. കഴിഞ്ഞ ദിവസം ദേ പുട്ടില്‍ നടന്ന പിറന്നാള്‍ ആഘോഷത്തില്‍ അപ്രതീക്ഷിതമായി കേക്കുമായി കടന്നു വരുന്ന ദിലീപിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കമ്മാരസംഭവത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ദുബൈയിലെത്തിയ ദിലീപ് തന്റെ ദേ പുട്ട് സന്ദര്‍ശിക്കുന്ന സമയമാണ് അവിടെ ഒരു പിറന്നാള്‍ ആഘോഷം നടക്കുന്ന വിവരം അറിയുന്നത്. ഉടനെ ദിലീപ് ആഘോഷത്തിനിടയിലേക്ക് പോവുകയായിരുന്നു. കേക്കുമായാണ് താരം പിറന്നാളുക്കാരിയുടെ അടുത്തേക്ക് എത്തിയത്.

News, Dubai, Gulf, Video, Entertainment, Actor, visit, Celebration,Dileep's surprise visit

പിറന്നാള്‍ ആഘോഷത്തിനിടയില്‍ കേക്കുമായി ദിലീപ് വരുന്നതുകണ്ടപ്പോള്‍ കണ്ട് നിന്നവരെല്ലാം ഞെട്ടി. ആഘോഷത്തിന് അപ്രതീക്ഷിതമായി ദിലീപ് എത്തിയത് വിശ്വസിക്കാനാകാതെ നില്‍ക്കുന്ന പെണ്‍കുട്ടിയെയും കുടുംബത്തെയും ദൃശ്യങ്ങളില്‍ കാണാം. പിന്നീട് ദിലീപ് പിറന്നാളുക്കാരിക്കൊപ്പം കേക്ക് മുറിക്കുകയും ചെയ്യുന്നുണ്ട്. ദിലീപ് തന്നെ ഓണ്‍ലൈന്‍ ഷെയര്‍ ചെയ്തിരിക്കുന്ന വീഡിയോക്ക് നിരവധിപേരാണ് പ്രതികരണവുമായെത്തുന്നുണ്ട്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?