അത് കമ്പ്യൂട്ടറിന്റെ തെറ്റാണ്, വേവലാതികളൊന്നും വേണ്ട: രണ്ട് പേര്‍ക്കും ഒരുമിച്ച് യാത്ര ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ച് കഴിഞ്ഞു; ദമ്പതികള്‍ക്ക് ആശ്വാസമായി സുഷമ
ന്യൂഡെല്‍ഹി: (www.kvartha.com 14.05.2018) വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നാട്ടുകാര്‍ക്കും മറുനാട്ടില്‍ കഴിയുന്നവര്‍ക്കും എന്നും ഒരു ആശ്വാസമാണ്. മറുനാട്ടില്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ അത് സുഷമയുടെ ശ്രദ്ധയില്‍പെടുത്തിയാല്‍ ഉടനടി നടപടി ഉറപ്പ്. ആ വിശ്വാസത്തിലാണ് ഒരു കുഴപ്പം വന്നുപെട്ടപ്പോള്‍ ചന്ദര്‍ നന്ദി സുഷമയുമായി ബന്ധപ്പെട്ടത്.
ഭാര്യയുമൊത്ത് മാനസരോവര്‍ യാത്രയ്ക്ക് വേണ്ട ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായപ്പോഴാണ് ചന്ദര്‍ നന്ദി അക്കാര്യം അറിയുന്നത്, തനിക്കും ഭാര്യയ്ക്കും ഒരുമിച്ച് യാത്ര ചെയ്യാന്‍ കഴിയില്ലെന്ന്. സര്‍ക്കാരിന്റെ യാത്രാ ലിസ്റ്റില്‍ രണ്ട് ബാച്ചുകളിലായിരുന്നു ദമ്പതികളുടെ പേരുകള്‍. ഇതോടെ ആകെ വിഷമാവസ്ഥയിലായിരുന്നു ദമ്പതികള്‍. എന്നാല്‍ അധികം പരിഭ്രമിക്കാതെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് ട്വിറ്ററില്‍ സന്ദേശമയക്കുകയാണ് ചന്ദര്‍ ചെയ്തത്.
പ്രതീക്ഷ തെറ്റിക്കാതെ വിദേശകാര്യ മന്ത്രിയില്‍ നിന്ന് ഉടനടി മറുപടിയും ഒപ്പം പരിഹാരവും എത്തി. അത് കമ്പ്യൂട്ടറിന്റെ തെറ്റാണ്. പക്ഷേ വേവലാതികളൊന്നും വേണ്ട. നിങ്ങള്‍ രണ്ട് പേര്‍ക്കും ഒരുമിച്ച് യാത്ര ചെയ്യാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ച് കഴിഞ്ഞു എന്നായിരുന്നു സുഷമയുടെ റീ ട്വീറ്റ്. വിദേശകാര്യ മന്ത്രിയുടെ പ്രതികരണത്തിന് ഏഴായിരത്തിലധികം ലൈക്കുകളും 1500ല്‍ പരം റീ ട്വീറ്റുകളുമാണ് ലഭിച്ചത്.
കൈലാസ മാനസരോവര്‍ യാത്രയ്ക്ക് ഇത്തവണയും ആയിരത്തിലധികം അപേക്ഷകളാണ് കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ എത്തിയത്. ജൂണ്‍ - സെപ്തംബര്‍ മാസങ്ങളിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ട്രക്കിംഗ് കൂടി ഉള്‍പ്പെട്ടിട്ടുള്ള ഉത്തരാഖണ്ഡിലെ ലിപുലേ പാസിലൂടെയുള്ള മാനസരോവര്‍ യാത്രയ്ക്ക് 1.6 ലക്ഷം രൂപയാണ് ഒരാള്‍ക്ക് ചിലവ് വരിക. 60 തീര്‍ത്ഥാടകര്‍ വീതം അടങ്ങുന്ന 18 ബാച്ചുകളിലായി തിരിച്ചാണ് യാത്രനടത്തുന്നത്. മൂന്നു ദിവസം ഡല്‍ഹിയിലെ തയ്യാറെടുപ്പുകള്‍ അടക്കം 24 ദിവസം നീളുന്നതാണ് ഓരോ ബാച്ചിന്റെയും യാത്ര.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: "Computer Is Guilty": Sushma Swaraj Promises To Solve Pilgrim's Problem, New Delhi, News, Politics, Religion, Twitter, Couples, Passengers, National.

Powered by Info News For You

Comments
Post a Comment