കല്യാണ ദിവസം മുസ്ലിം സഹോദരങ്ങള്‍ക്ക് ഇഫ്താര്‍ ഒരുക്കി യൂത്ത് കോണ്‍ഗ്രസ് മാതൃകയായി


മൊഗ്രാല്‍ പുത്തുര്‍ (www.evisionnews.co): കല്യാണ ദിവസം മുസ്ലിം സഹോദരന്മാര്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കി മാതൃകയായി. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ടും എസ്.ടി വിംഗ് ചെയര്‍മാനുമായ പ്രദീപ് അര്‍ണ്ണഗുഢയുടെ കല്യാണത്തിനാണ് 200ല്‍ പരം മുസ്ലിം സഹോദരങ്ങള്‍ക്ക് ഇഫ്താര്‍ ഒരുക്കിയത്. മുന്‍ എം.പിയും കെ.പി.സി.സി അംഗവുമായ അബ്ദുള്ള കുട്ടി, എന്‍.എ നെല്ലിക്കുന്ന്, അബ്ദുല്‍ റസാഖ് എം.എല്‍.എ, കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠന്‍, ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് സാജിദ് മൗവ്വല്‍, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം.എ നജീബ്, മനാഫ് നുള്ളിപാടി, ഉസ്മാന്‍ അണഗൂര്‍, കെ.എം സഫ്വാന്‍ കുന്നില്‍, ആബിദ് എട്‌ച്ചേരി, ഹനീഫ് ചേരകൈ, ജവാദ് പുത്തൂര്‍, മുഷ്ഫിഖ് പടിഞ്ഞാര്‍, ഹസന്‍ അഫ്‌സല്‍ തുടങ്ങിയ രാഷ്ട്രീയ നേതാക്കള്‍ പങ്കെടുത്തു.






Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?