പൊട്ടിവീണ എച്ച്ടി ലൈനില്‍ നിന്നും ഷോക്കേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
മഞ്ചേശ്വരം: (www.kasargodvartha.com 29.05.2018) പൊട്ടിവീണ എച്ച്ടി ലൈനില്‍ നിന്നും ഷോക്കേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ബഡാജെ കജൂറിലെ ബാബുവിന്റെ ഭാര്യ ജാനകി (48)യാണ് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലയില്‍ കഴിയുന്നതിനിടെ മരണപ്പെട്ടത്. തിങ്കളാഴ്ച രാവിലെ കടമ്പാറില്‍ വെച്ചാണ് ജാനകിക്ക് ഷോക്കേറ്റത്.
കേരള- കര്‍ണാടക ഇന്റര്‍ലിങ്ക് ടവര്‍ ലൈനാണ് പൊട്ടിവീണത്. കടമ്പാറിലെ പ്ലൈവുഡ് ഫാക്ടറി തൊഴിലാളിയാണ് ഗിരിജ. രാവിലെ ജോലിക്ക് പോകുന്നതിനിടെയാണ് ഷോക്കേറ്റത്. ഉടന്‍ നാട്ടുകാരും പോലീസും ചേര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 110 കെ.വി ലൈനില്‍ നിന്നും ഷോക്കേറ്റ് ജാനകിയുടെ വസ്ത്രം മുഴുവന്‍ കത്തിപ്പോയിരുന്നു. ശരീരമാസകലം കത്തിയ നിലയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഞായറാഴ്ച രാത്രിയാണ് കമ്പി പൊട്ടിവീണത്. ഇത് നന്നാക്കാത്തതാണ് ദുരന്തത്തിന് കാരണമായത്. കെ എസ് ഇ ബി ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. സവിത, ഭവ്യ, ശൈറജ, യതീഷ എന്നിവര്‍ ജാനകിയുടെ മക്കളാണ്. മരുമകന്‍: യോഗേഷ്. മൃതദേഹം മംഗളൂരു ഫാദര്‍ മുള്ളര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Keywords: Kasaragod, Kerala, news, Manjeshwaram, Death, Top-Headlines, Shock, Injured, hospital, Shocked woman died in Hospital
< !- START disable copy paste -->
കേരള- കര്‍ണാടക ഇന്റര്‍ലിങ്ക് ടവര്‍ ലൈനാണ് പൊട്ടിവീണത്. കടമ്പാറിലെ പ്ലൈവുഡ് ഫാക്ടറി തൊഴിലാളിയാണ് ഗിരിജ. രാവിലെ ജോലിക്ക് പോകുന്നതിനിടെയാണ് ഷോക്കേറ്റത്. ഉടന്‍ നാട്ടുകാരും പോലീസും ചേര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 110 കെ.വി ലൈനില്‍ നിന്നും ഷോക്കേറ്റ് ജാനകിയുടെ വസ്ത്രം മുഴുവന്‍ കത്തിപ്പോയിരുന്നു. ശരീരമാസകലം കത്തിയ നിലയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഞായറാഴ്ച രാത്രിയാണ് കമ്പി പൊട്ടിവീണത്. ഇത് നന്നാക്കാത്തതാണ് ദുരന്തത്തിന് കാരണമായത്. കെ എസ് ഇ ബി ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. സവിത, ഭവ്യ, ശൈറജ, യതീഷ എന്നിവര്‍ ജാനകിയുടെ മക്കളാണ്. മരുമകന്‍: യോഗേഷ്. മൃതദേഹം മംഗളൂരു ഫാദര്‍ മുള്ളര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Related News:
കെ എസ് ഇ ബിയുടെ അനാസ്ഥ; പൊട്ടി വീണ മെയിന്‍ എച്ച് ടി ലൈന്‍ നന്നാക്കിയില്ല, സ്ത്രീക്ക് ഷോക്കേറ്റ് ഗുരുതരംKeywords: Kasaragod, Kerala, news, Manjeshwaram, Death, Top-Headlines, Shock, Injured, hospital, Shocked woman died in Hospital
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment