വിശ്വാസവോട്ടെടുപ്പില്‍ യെദ്യൂരപ്പ തോറ്റാല്‍ തകരുന്നതു ജഗദാംബികാ പാലിന്റെ റെക്കോര്‍ഡ്; ഒരു ദിവസത്തേക്കു മാത്രം മുഖ്യമന്ത്രിയായ 'മുതല്‍വന്‍' ആകുമോ യെദ്യൂരപ്പ, ഉറ്റുനോക്കി ഇന്ത്യന്‍ രാഷ്ട്രീയം
ബംഗളൂരു: (www.kvartha.com 19.05.2018) വിശ്വാസവോട്ടെടുപ്പില്‍ യെദ്യൂരപ്പ തോറ്റാല്‍ തകരുന്നതു ജഗദാംബികാ പാലിന്റെ റെക്കോര്‍ഡ്. ഒരു ദിവസത്തേക്കു മാത്രം മുഖ്യമന്ത്രിയായ 'മുതല്‍വന്‍' ആകുമോ യെദ്യൂരപ്പ എന്ന് ഉറ്റുനോക്കുകയാണ് ജനങ്ങള്‍. കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുമോ എന്നറിയാന്‍ ഇന്ത്യന്‍ രാഷ്ട്രീയം ബംഗളൂരുവിലെ വിധാന്‍സൗധയില്‍ കണ്ണുനട്ടിരിക്കുമ്പോള്‍, 'യെഡ്ഡി തോല്‍ക്കരുതേ' എന്ന് ഏറ്റവുമധികം പ്രാര്‍ത്ഥിക്കുന്ന ബിജെപി നേതാവും മറ്റാരുമായിരിക്കില്ല, അത് യുപിയില്‍ നിന്നുള്ള ലോക്‌സഭാംഗം ജഗദാംബികാ പാല്‍ ആയിരിക്കും.
കാരണം, വിശ്വാസവോട്ടെടുപ്പില്‍ യെദ്യൂരപ്പ തോറ്റാല്‍ തകരുന്നതു ജഗദാംബികാ പാലിന്റെ റെക്കോര്‍ഡാണ്. ഇന്ത്യയില്‍ ഒരു സംസ്ഥാനത്തു തുടര്‍ച്ചയായി ഏറ്റവും കുറഞ്ഞ സമയം മുഖ്യമന്ത്രിയായിരുന്നതിന്റെ റെക്കോര്‍ഡ് ഇപ്പോള്‍ ജഗദാംബികാ പാലിന്റെ പേരിലാണ്.
ഒരു ദിവസത്തേക്കു മാത്രം മുഖ്യമന്ത്രിയായ നായകന്റെ കഥ പറയുന്ന 'മുതല്‍വന്‍' എന്ന തമിഴ് സിനിമ ആയിരിക്കും കര്‍ണാടകയിലെ കോലാഹലങ്ങള്‍ കാണുമ്പോള്‍ ഓര്‍മവരുന്നത്. കര്‍ണാടകക്കാരനായ അര്‍ജുന്‍ നായകവേഷത്തിലഭിനയിച്ച 'മുതല്‍വന്‍' കാണുമ്പോള്‍ ഇനി യെദ്യൂരപ്പയെയും ഓര്‍മ വരുമോ എന്ന് അല്പനിമിഷങ്ങള്‍ക്കകം അറിയാം.
ഇങ്ങനെയൊക്കെയാണെങ്കിലും ജഗദാംബികാ പാലിന് ആശ്വസിക്കാന്‍ വകയുണ്ട്. ശനിയാഴ്ച യെദ്യൂരപ്പ ഭൂരിപക്ഷം തെളിയിക്കാനാകാതെ പുറത്തായാല്‍ പാലിന്റെ സോളോ റെക്കോര്‍ഡ് തകരുമെന്നേയുള്ളൂ. ശിഷ്ടകാലം യെദ്യൂരപ്പയ്‌ക്കൊപ്പം റെക്കോര്‍ഡ് പങ്കിട്ടു കഴിയാം.
1998 ഫെബ്രുവരി 21 മുതല്‍ 23 വരെ യുപി മുഖ്യമന്ത്രിയായിരുന്നു, അന്നു കോണ്‍ഗ്രസിലായിരുന്ന ജഗദാംബികാ പാല്‍. ബിജെപിയുടെ കല്യാണ്‍ സിങ്ങിനെ ഗവര്‍ണര്‍ പുറത്താക്കിയതിനെ തുടര്‍ന്നാണു ജഗദാംബികാ പാല്‍ മുഖ്യമന്ത്രിയായത്. മൂന്നാം ദിവസം അലഹാബാദ് ഹൈക്കോടതി നടപടി റദ്ദാക്കിയതോടെ പാലിന്റെ കസേരയും പോയി. പിന്നീട് അദ്ദേഹം ബിജെപിയിലെത്തുകയായിരുന്നു.
അഞ്ചു ദിവസം മാത്രം മുഖ്യമന്ത്രിക്കസേരയിലിരുന്ന ബിഹാറിലെ സതീഷ് പ്രസാദ് ശര്‍മയാണു 'മുതല്‍വന്‍' റെക്കോര്‍ഡില്‍ രണ്ടാമന്‍. (45 ദിവസം മുഖ്യമന്ത്രിയായിരുന്ന സി.എച്ച്.മുഹമ്മദ് കോയയാണു 'മുതല്‍വന്‍' പട്ടികയില്‍ കേരളത്തില്‍ മുന്നില്‍).

Keywords: Muthalvan and Yeddiyurappa special write up Karnataka, Bangalore, News, Trending, Politics, BJP, Congress, Karnataka, National.
Powered by Info News For You

Comments
Post a Comment