ബൈക്കിലെത്തിയ ഹെല്‍മറ്റ്ധാരി ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയുടെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് സ്വര്‍ണമാല കവര്‍ന്നു

ചെറുവത്തൂര്‍: (www.kasargodvartha.com 27.05.2018) ബൈക്കിലെത്തിയ ഹെല്‍മറ്റ്ധാരി ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയുടെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് സ്വര്‍ണമാല കവര്‍ന്നു. ശനിയാഴ്ച വൈകിട്ട് 6.30. മണിയോടെ മഞ്ഞത്തൂര്‍ കാവിനടുത്താണ് സംഭവം. പിലിക്കോട് മഞ്ഞത്തൂരിലെ അശോകന്റെ ഭാര്യ സുലേഖ (34)യുടെ അഞ്ചേമുക്കാല്‍ പവനോളം തൂക്കം വരുന്ന സ്വര്‍ണ മാലയാണ് നഷ്ടമായത്.

ചെറുവത്തൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയായ സുലേഖ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടെ ബൈക്കിലെത്തിയ ഹെല്‍മറ്റ്ധാരി സുലേഖയുടെ കണ്ണില്‍ മുളകുപൊടിയെറിയുകയും കഴുത്തിലുണ്ടായിരുന്ന മാല പൊട്ടിച്ച് കടന്നുകളയുകയുമായിരുന്നു. സംഭവത്തില്‍ ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Cheruvathur, Gold chain, Crime, Police, complaint, Investigation, Bike, Woman's gold snatched by Bike rider
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?