വീടിനു നേരെ കല്ലേറ്; അക്രമികളെത്തിയത് ബൈക്കില്‍, പോലീസ് അന്വേഷണം ആരംഭിച്ചു

ബേഡകം: (www.kasargodvartha.com 07.05.2018) ബേഡകത്ത് വീടിനു നേരെ കല്ലേറ്. ബൈക്കിലെത്തിയ സംഘമാണ് കല്ലേറ് നടത്തിയത്. കല്ലേറില്‍ വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന മിനിബസിന്റെയും ജനലിന്റെയും ചില്ലുകള്‍ തകര്‍ന്നു. ബേഡകത്തെ സുകുമാരന്‍, കുഞ്ഞികൃഷ്ണന്‍ എന്നിവരുടെ വീടുകള്‍ക്കു നേരെയാണ് ഞായറാഴ്ച രാത്രി 11 മണിയോടെ കല്ലേറുണ്ടായത്.

സുകുമാരന്റെ മകന്‍ രാജന്റെ ഉടമസ്ഥതയിലുള്ള മിനി ബസിന്റെ ചില്ലാണ് തകര്‍ന്നത്. സുകുമാരന്റെ അയല്‍ക്കാരനായ കുഞ്ഞികൃഷ്ണന്റെ ജനലിന്റെ ചില്ലാണ് തകര്‍ന്നത്. അക്രമത്തിനു പിന്നില്‍ ആരാണെന്നു വ്യക്തമല്ലെന്ന് വീട്ടുകാര്‍ പറഞ്ഞു. വിവരമറിഞ്ഞ് ബേഡകം പോലീസ് സ്ഥലത്തെത്തി പോലീസ് അന്വേഷണം ആരംഭിച്ചു.

Kasaragod, Kerala, News, Bedakam, Attack, Bike, Stone pelting, Police, Search Started, Stone pelting against House


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Bedakam, Attack, Bike, Stone pelting, Police, Search Started, Stone pelting against House



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?