മാറ്റം ഇതു മതിയോ? കൂടുതല്‍ എന്തു ചെയ്യണം? മാധ്യമ മേധാവികളുടെ അഭിപ്രായം തേടാന്‍ തിങ്കളാഴ്ച മുഖ്യമന്ത്രി വിളിച്ച യോഗം സുപ്രധാനം

തിരുവനന്തപുരം: (www.kvartha.com 06.05.2018) പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചു ചേര്‍ക്കുന്ന മാധ്യമ മേധാവികളുടെ യോഗം തിങ്കളാഴ്ച. രാവിലെ ടി വി ചാനല്‍ മേധാവികളുടെയും ഉച്ചകഴിഞ്ഞ് ദിനപത്രം എഡിറ്റര്‍മാരുടെയും യോഗമാണ് വിളിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് ചേരുന്ന യോഗത്തില്‍ മുഖ്യമന്ത്രിക്കു പുറമേ വിവിധ മന്ത്രിമാരും ചീഫ് സെക്രട്ടറി പോള്‍ ആന്റണി, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ, പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജന്‍, മാധ്യമ ഉപദേഷ്ടാക്കള്‍ തുടങ്ങിയവരും പങ്കെടുക്കും.

സര്‍ക്കാരിന്റെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ സമീപനത്തില്‍ നിന്നു വ്യത്യസ്ഥമായി പോലീസ് അതിക്രമങ്ങള്‍ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരേ ശക്തമായ നടപടികളെടുത്ത് സര്‍ക്കാര്‍ നയം മാറ്റം വെളിപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിലാണ് മാധ്യമ മേധാവികളുടെ യോഗം വിളിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. അടിസ്ഥാന സൗകര്യ വികസനം ഉള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങളില്‍ മാധ്യമങ്ങളുടെ പിന്തുണ തേടുന്നതിനാണ് യോഗം വിളിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ മാധ്യമങ്ങളുടെ വിമര്‍ശനങ്ങള്‍ നേരിട്ടു കേള്‍ക്കുക, തിരുത്തേണ്ട കാര്യങ്ങളേക്കുറിച്ച് അഭിപ്രായങ്ങള്‍ അറിയുക, മൂന്നാം വര്‍ഷത്തില്‍ സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ട വിഷയങ്ങളേക്കുറിച്ച് മാധ്യമങ്ങളില്‍ നിന്ന് അഭിപ്രായം തേടുക എന്നിവയാണ് തിങ്കളാഴ്ചത്തെ യോഗങ്ങളുടെ പ്രധാന കാര്യപരിപാടി.

Thiruvananthapuram, Kerala, News, Pinarayi vijayan, Politics, Media, CM to conduct meeting with media heads.

മെയ് 18നു കണ്ണൂരിലാണ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷം തുടങ്ങുന്നത്. 31നു തിരുവനന്തപുരത്ത് സമാപിക്കും. 30നു സമാപനം നടത്താനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍ ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും ഫലപ്രഖ്യാപനവും 30ന് നടത്താന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് 31ലേക്ക് മാറ്റിയത്.

പിണറായി വിജയന്‍ സര്‍ക്കാരിന് ഏറ്റവുമധികം പേരുദോഷമുണ്ടായത് പോലീസിന്റെ പല നടപടികള്‍ കാരണമായതിനാല്‍ അതുമായി ബന്ധപ്പട്ട സമീപനത്തില്‍ സര്‍ക്കാര്‍ വരുത്തിയിരിക്കുന്ന കര്‍ക്കശ മാറ്റം മാധ്യമങ്ങളുടെ സമീപനത്തിലും പ്രതിഫലിക്കും എന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതത്രേ. അതേസമയം, വരാപ്പുഴ ഒഴികെ മറ്റു പല കസ്റ്റഡി മര്‍ദനക്കേസുകളിലെയും അന്വേഷണം ഇഴയുന്നത് മാധ്യമ മേധാവികള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയേക്കും എന്ന് അറിയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Kerala, News, Pinarayi vijayan, Politics, Media, CM to conduct meeting with media heads.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?