ഗര്‍ഭസ്ഥ ശിശുവിനെ ഉപയോഗിച്ച് ചെങ്ങന്നൂരില്‍ ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നുവെന്ന് സിപിഎം

കോഴിക്കോട്: (www.kvartha.com 18.05.2018) ഗര്‍ഭസ്ഥ ശിശുവിനെ ഉപയോഗിച്ച് ചെങ്ങന്നൂരില്‍ ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നുവെന്ന് സിപിഎം. കോഴിക്കോട് കോടഞ്ചേരി സ്വദേശിനി ജ്യോത്സനയുടെ ഗര്‍ഭസ്ഥ ശിശു മരിക്കാനിടയായ സംഭവമാണ് ചെങ്ങന്നൂരില്‍ ബിജെപി കരുവാക്കുന്നത്. ജനുവരി 28നാണ് സംഭവം.

കോടഞ്ചേരിയില്‍ വെള്ളിയാഴ്ച രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിക്കുമെന്നും ആരോപണങ്ങള്‍ വസ്തുതയ്ക്ക് നിരക്കുന്നതല്ലെന്നും തിരുവമ്പാടി ഏരിയാ സെക്രട്ടറി ടി വിശ്വനാഥന്‍ അറിയിച്ചു. പ്രദേശവാസികളായ ഏഴ് പേരുടെ മര്‍ദ്ദനത്തെ തുടര്‍ന്നാണ്് ഗര്‍ഭസ്ഥ ശിശു മരിച്ചെന്നായിരുന്നു ജ്യോത്സന - സിബി ദമ്പതികളുടെ പരാതി. ജ്യോത്സനയുടെ പരാതിയെ തുടര്‍ന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറി തമ്പി അടക്കം ഏഴ് പേര്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. എന്നാല്‍ വിഷയം ബിജെപി രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് സിപിഎം വിശദീകരണവുമായി നിലവില്‍ രംഗത്ത് വന്നിരിക്കുന്നത്.

 Kerala, News, Kozhikode, Baby, Alappuzha, BJP, CPM, Chengannur, CPM against BJP on Chengannur campaign

സംഭവ ദിവസം ജ്യോത്സനയെ ആശുപത്രിയിലെത്തിച്ച ഇവരുടെ ഇളയമ്മ സുജ ജോണും വാര്‍ത്താസമ്മേളനത്തില്‍ കാര്യങ്ങള്‍ വിശദീകരിക്കുകയുണ്ടായി. മാത്രമല്ല, കേസില്‍ നുണപരിശോധനയ്ക്ക് തയ്യാറാണെന്ന്് പ്രതി ചേര്‍ക്കപ്പെട്ട അയല്‍വാസി സരസു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുമുണ്ട്. എന്നാല്‍ പരാതിക്കാരായ ജ്യോത്സന - സിബി എന്നിവരും നുണപരിശോധനയ്ക്ക് തയ്യാറാവണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷിച്ചു വരികയാണെന്നും, ദേശീയ ന്യൂനപക്ഷ കമ്മീഷനും പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ടെന്നും വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kozhikode, Baby, Alappuzha, BJP, CPM, Chengannur,  CPM against BJP on Chengannur campaign 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?