ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടിലാകും; ബാങ്ക് പണിമുടക്കിനെ തുടര്‍ന്ന് ശമ്പളം വൈകും
ന്യൂഡല്‍ഹി: (www.kvartha.com 30.05.2018) ഉദ്യോഗസ്ഥരെ വലച്ച് ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നു. ശമ്പള വര്‍ധന ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാര്‍ രാജ്യവ്യാപകമായി പണിമുടക്ക് തുടങ്ങിയതോടെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ ശമ്പളം വൈകിയേക്കും. 21 പൊതുമേഖല ബാങ്കുകളിലെയും 12 സ്വകാര്യ മേഖല ബാങ്കുകളിലെയും ജീവനക്കാരാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. ഏഴ് വിദേശ ബാങ്കുകളിലെയും ജീവനക്കാരും പണിമുടക്ക് നടത്തുന്നുണ്ട്.
ബുധനാഴ്ച രാവിലെ ആറുമണിക്ക് ആരംഭിച്ച പണിമുടക്ക് വെള്ളിയാഴ്ച രാവിലെ ആറുമണിക്കാണ് അവസാനിക്കുക. മാസാവസാനമായതിനാല്‍ ബാങ്ക് മുഖേനയുള്ള ശമ്പള വിതരണത്തെ പണിമുടക്ക് കാര്യമായി ബാധിക്കും. എടിഎം സേവനവും തടസപ്പെടും. മെയ് 30ന് ആരംഭിച്ച സമരം 31നാണ് അവസാനിക്കുക. പത്ത് ലക്ഷം ജീവനക്കാരും ഓഫീസര്‍മാരുമാണ് പണിമുടക്കില്‍ പങ്കെടുക്കുന്നതെന്ന് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സിഎച്ച് വെങ്കിടാചലം അറിയിച്ചു.
സേവനവേതന വ്യവസ്ഥകളുമായി ബന്ധപ്പെട്ട് നിലവിലുള്ള കരാര്‍ കാലാവധി 2017 ഒക്ടോബറില്‍ കഴിഞ്ഞുവെന്നാണ് സംഘടനകള്‍ പറയുന്നത്. സമരം ഒഴിവാക്കാന്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും വിജയിച്ചില്ല.
ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ രണ്ടുശതമാനം വേതന വര്‍ധനമാത്രമാണ് നിര്‍ദേശിച്ചതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നുമാണ് ജീവനക്കാരുടെ അസോസിയേഷനുകളുടെ നിലപാട്.

സഹകരണ ബാങ്കുകളും ഗ്രാമീണ്‍ ബാങ്കുകളും പണിമുടക്കില്‍ പങ്കെടുക്കുന്നില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 2-Day Bank Strike From Wednesday, Salary Withdrawal, ATM Services May Get Hit, New Delhi, News, Salary, Strike, Bank, Banking, ATM, National.

Powered by Info News For You

Comments
Post a Comment