നവവരന്‍ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ഡിവൈഎഫ്‌ഐ ബന്ധം

കോട്ടയം: (www.kvartha.com 28.05.2018) നവവരന്‍ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പ്രതികള്‍ ഡിവൈഎഫ്‌ഐ ബന്ധമുള്ളവര്‍. പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ കോട്ടയം സ്വദേശി കെവിന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്തയാള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെന്ന് സൂചന. കെവിനെ തട്ടിക്കൊണ്ടു പോയ സംഘത്തില്‍ ഉണ്ടായിരുന്ന ഇഷാന്‍ എന്നയാളെയാണ് അഞ്ചല്‍ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെല്ലാം ഡിവൈഎഫ്‌ഐ ബന്ധം ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സംഘത്തില്‍ ഉണ്ടായിരുന്ന നിയാസ് എന്നയാള്‍ ഡിവൈഎഫ്‌ഐ തെന്‍മല യൂണിറ്റ് മുന്‍ സെക്രട്ടറിയാണ്. പത്ത് പേരടങ്ങുന്ന സംഘമാണ് കെവിനെ തട്ടിക്കൊണ്ടു പോയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവത്തില്‍ നീനുവിന്റെ സഹോദരന്‍ ഷാനു ഉള്‍പ്പെടെ പത്തുപേരെയാണ് കേസില്‍ പ്രതി ചേര്‍ത്തത്.

പ്രണയവിവാഹത്തിന്റെ പേരിലുള്ള ദുരഭിമാനക്കൊലയാണ് നടന്നത്. കെവിന്റെ ദളിത് പശ്ചാത്തലവും സാമ്പത്തികസ്ഥിതിയുമാണ് കൊലയിലേക്ക് നയിച്ചത്. റോമന്‍ കത്തോലിക് വിഭാഗത്തില്‍ പെട്ടവരാണ് പെണ്‍കുട്ടിയുടെ കുടുംബം. കെവിന് അക്രമി സംഘത്തില്‍ നിന്ന് ക്രൂരമായ മര്‍ദനങ്ങളാണ് നേരിടേണ്ടി വന്നത്. കെവിന്റെ കണ്ണ് ചൂഴ്‌ന്നെടുത്ത നിലയിലാണ്.


തട്ടിക്കൊണ്ടുപോകലിനും ദുരൂഹമരണത്തിനും ഗാന്ധിനഗര്‍ പോലീസും കൂട്ടുനിന്നുവെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. കെവിനെ തട്ടിക്കൊണ്ടുപോയത് ചൂണ്ടിക്കാട്ടി പിതാവ് ജോസഫും ഭാര്യ നീനുവും പരാതി നല്‍കിയെങ്കിലും ഗൗരവമായെടുക്കാന്‍ പോലീസ് തയ്യാറായില്ല. ഇതിന്റെ പശ്ചാത്തലത്തില്‍ എസ്‌ഐ എംഎസ് ഷിബുവിനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. കോട്ടയം എസ്പിയെ സ്ഥലംമാറ്റുകയും ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kottayam, Trending, Murder, Accused, DYFI, Kevin, Activists, Kevin murder case: Accuses are DYFI activists. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?