എക്സൈസ് ടീമിനു നേരേ മുളകുസ്പ്രേ ചെയ്ത സംഘം യുവാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു, അക്രമം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കോട്ടയം: (www.kvartha.com 11.05.2018) എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു കടന്നുകളഞ്ഞ ഗുണ്ടാസംഘം കഴിഞ്ഞ ദിവസം രാത്രിയും പുലര്‍ച്ചെയുമായി നടത്തിയത് തേര്‍വാഴ്ച. കോട്ടയം നഗരത്തില്‍ യുവാവിനെ വെട്ടിപ്പരിക്കേല്‍പിച്ച സംഘം തിരുവാര്‍പ്പില്‍ വീടിനുനേരെ പടക്കബോംബെറിഞ്ഞു. മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കെത്തിയ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു. എക്സൈസ് സംഘത്തെ ആക്രമിച്ചു കടന്നുകളഞ്ഞ ആര്‍പ്പുക്കര കോലേട്ടന്പലത്തിനുസമീപമുള്ള ജയ്സ് മോന്റെ(അലോട്ടി 26) നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം അഴിച്ചുവിട്ടത്. കോട്ടയം ടി.ബിയ്ക്കുസമീപം താമസിക്കുന്ന ഷാഹുല്‍ ഹമീദിനാണു വെട്ടേറ്റത്.

വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നിനായിരുന്നു സംഭവം. കഞ്ചാവ് മാഫിയ തലവനും സംഘവും ആര്‍പ്പുക്കര കോലേട്ടന്പലത്തിലുള്ള ജയ്സ് മോന്റെ(അലോട്ടി 26) യുടെ വീട്ടില്‍ ഉണ്ടെന്നുള്ള വിവരം ഏറ്റുമാനൂര്‍ എക്സൈസ് സംഘത്തിനു നല്‍കിയത് ഷാഹുല്‍ ഹമീദ് ആണെന്നു പറഞ്ഞായിരുന്നു ആക്രമണമെന്ന് ഇയാള്‍ പറയുന്നു. മാഫിയ സംഘത്തില്‍പ്പെട്ടതും എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലും പ്രതികളായവരാണ് ആക്രമണം നടത്തിയതെന്നു പോലീസ് പറഞ്ഞു. പുലര്‍ച്ചെ മൂന്നിനു വീട്ടിലെത്തി കല്ലുകൊണ്ട് ജനല്‍ ചില്ല് എറിഞ്ഞുടച്ച് ശബ്ദമുണ്ടാക്കി ഷാഹുലിനെ വീടിന്റെ പുറത്തിറക്കിയശേഷം വടിവാളിനു വെട്ടുകയായിരുന്നു. പരിക്കേറ്റ ഷാഹുലിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഷാഹുലിനെ ആക്രമിച്ച സംഘം വൈകുന്നേരം മെഡിക്കല്‍ കോളജ് പരിസരത്ത് പ്രവര്‍ത്തിക്കുന്ന ബാറിനുസമീപം ആശുപത്രിയിലെത്തിയ ഒരു യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു.

 Kerala, News, Kottayam, Attack, Police, Pepper spray, Excise, Pepper spry attack case accused again attack


ഇയാള്‍ മെഡിക്കല്‍ കോളജില്‍ ചികിത്സതേടി. ഇതേസംഘം കോട്ടയം തിരുവാര്‍പ്പ് ഭാഗത്തെ ഒരു വീടിനുനേരേ ബോംബ് എറിഞ്ഞ് ഭീഷണിപ്പെടുത്തിയതായും സംശയിക്കുന്നു.
ബുധനാഴ്ച രാത്രി 7.30നു തിരുവാതുക്കലിലും പീന്നിട് കുടയംപടിയിലും അലോട്ടിയുടെ സുഹൃത്ത് അയ്മനം സ്വദേശി വിനീത് സഞ്ജയ(30)ന്റെ നേതൃത്വത്തിലുള്ള സംഘം ഭീഷണി മുഴക്കിയിരുന്നു.
ആദ്യം തിരുവാതുക്കല്‍ ഭാഗത്ത് എത്തിയ ഇയാള്‍ കഞ്ചാവ് വില്‍പ്പനക്കാരനായ ഒരു യുവാവിനെ അന്വേഷിച്ചെങ്കിലും പ്രദേശവാസികള്‍ അറിയില്ലെന്ന് പറഞ്ഞതോടെയായിരുന്നു വിനീത് വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. തുടര്‍ന്നു 8.15നു കുടയംപടിയിലെ കടയില്‍ എത്തി മൊബൈല്‍ ഫോണ്‍ റീച്ചാര്‍ജ് ചെയ്തശേഷവും വടിവാള്‍ വീശി ഭീഷണി മുഴക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kottayam, Attack, Police, Pepper spray, Excise, Pepper spry attack case accused again attack 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?