എല്ലാവരേയും ഒരുപോലെ സ്‌നേഹിക്കാനും ബഹുമാനിക്കാനും പഠിപ്പിച്ചത് തന്റെ പിതാവ്; ഒരച്ഛന് മകന് നല്‍കാന്‍ കഴിയാവുന്ന ഏറ്റവും വിലയേറിയ സമ്മാനമാണത്, രാജീവ് ഗാന്ധിയുടെ ചരമവാര്‍ഷികത്തില്‍ ട്വിറ്റര്‍ പോസ്റ്റുമായി രാഹുല്‍

ന്യൂഡല്‍ഹി: (www.kvartha.com 21.05.2018) എല്ലാവരേയും ഒരുപോലെ സ്‌നേഹിക്കാനും ബഹുമാനിക്കാനും പഠിപ്പിച്ചത് തന്റെ പിതാവാണെന്നും ഒരച്ഛന് മകന് നല്‍കാന്‍ കഴിയാവുന്ന ഏറ്റവും വിലയേറിയ സമ്മാനമാണതെന്നും രാജീവ് ഗാന്ധിയുടെ ചരമവാര്‍ഷികത്തില്‍ ട്വിറ്ററിലൂടെ സ്മരിച്ച് രാഹുല്‍ ഗാന്ധി.

രാജീവ് ഗാന്ധിയുടെ 27-ാം ചരമവാര്‍ഷികത്തിലാണ് ട്വിറ്ററിലൂടെ എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. വെറുപ്പ് എന്നത് അത് കൊണ്ടുനടക്കുന്നവര്‍ക്ക് ഒരു തടവറയാണെന്ന് അച്ഛന്‍ തന്നെ പഠിപ്പിച്ചിട്ടുണ്ട്. എല്ലാവരേയും സ്‌നേഹിക്കാനും ബഹുമാനിക്കാനും പഠിപ്പിച്ച രാജീവ് ഗാന്ധിയുടെ ചരമവാര്‍ഷികത്തില്‍ ഞാന്‍ അദ്ദേഹത്തോട് നന്ദി പറയുകയാണ്. ഒരച്ഛന് മകന് നല്‍കാന്‍ കഴിയാവുന്ന ഏറ്റവും വിലയേറിയ സമ്മാനമാണത്. രാജീവ് ഗാന്ധി ഇന്നും എന്നും ജനങ്ങളുടെ മനസില്‍ നിറഞ്ഞ് നില്‍ക്കും എന്നും രാഹുല്‍ പറഞ്ഞു.

My father taught that hate is a prison for those who carry it: Rahul Gandhi on Rajiv’s death anniversary, New Delhi, News, Politics, Rahul Gandhi, Twitter, Congress, National

തിങ്കളാഴ്ച രാവിലെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രാജീവ് ഗാന്ധിയുടെ അന്ത്യവിശ്രമ സ്ഥലമായ വീര്‍ഭൂമിയില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയും ഭാര്യയുമായ സോണിയാ ഗാന്ധി, മകള്‍ പ്രിയങ്ക തുടങ്ങിയവര്‍ പുഷ്പാഞ്ജലി അര്‍പ്പിച്ചു. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, നേതാക്കളായ സുശീല്‍ കുമാര്‍ ഷിന്‍ഡെ, മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവരും പുഷ്പാര്‍ച്ച നടത്തി.

Keywords: My father taught that hate is a prison for those who carry it: Rahul Gandhi on Rajiv’s death anniversary, New Delhi, News, Politics, Rahul Gandhi, Twitter, Congress, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?