ജന്മദിന തലേന്ന് സോഫ് റ്റ് വെയര്‍ എഞ്ചിനീയറായ യുവതി വീടിനുള്ളില്‍ കഴുത്തിന് വെട്ടേറ്റ് മരിച്ചനിലയില്‍; കയ്യിലും കഴുത്തിലും വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ ഭര്‍ത്താവ് ആശുപത്രിയില്‍, ഒന്നുമറിയാതെ മകന്‍ ആരോണ്‍ പുറത്ത്

ചാലക്കുടി: (www.kvartha.com 24.05.2018) ജന്മദിന തലേന്ന് സോഫ് റ്റ് വെയര്‍ എഞ്ചിനീയറായ യുവതി വീടിനുള്ളില്‍ കഴുത്തിന് വെട്ടേറ്റ് മരിച്ചനിലയില്‍. കയ്യിലും കഴുത്തിലും ഗുരുതരമായി വെട്ടേറ്റനിലയില്‍ ഭര്‍ത്താവ് ആശുപത്രിയില്‍. എന്നാല്‍ ഇതൊന്നുമറിയാതെ മകന്‍ ആരോണ്‍ കതക് തുറക്കുന്നതും കാത്ത് പുറത്ത്.

പടിഞ്ഞാറെ ചാലക്കുടി മനപ്പടിയില്‍ കണ്ടംകുളത്തി ലൈജോയുടെ ഭാര്യ സൗമ്യയെയാണ് (33) കഴുത്തില്‍ വെട്ടേറ്റു രക്തം വാര്‍ന്നു മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിനു സമീപം മുറിവുകളോടെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ ലൈജോയെ (38) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ട് മൂന്നരമണിയോടെയാണു നാടിനെ നടുക്കിയ വാര്‍ത്ത പുറത്തറിഞ്ഞത്. ചൊവ്വാഴ്ച രാത്രിയിലാകാം സൗമ്യയ്ക്കു വെട്ടേറ്റതെന്നു കരുതുന്നു.

Woman Stabbed To Death, Chalakudy, News, Stabbed to death, Murder, Crime, Criminal Case, Police, Husband, Injured, Hospital, Treatment, Kerala

സൗമ്യയെ കൊലപ്പെടുത്തിയശേഷം ലൈജോ ജീവനൊടുക്കാന്‍ ശ്രമിച്ചതാകാമെന്ന നിഗമനത്തിലാണു പോലീസ്. കയ്യിലും കഴുത്തിലുമാണ് ഇയാള്‍ക്കു മുറിവുള്ളത്. ഇവരുടെ ഒന്‍പതു വയസുള്ള മകന്‍ ആരോണ്‍ പറഞ്ഞാണു സംഭവം പുറത്തറിഞ്ഞത്.

Woman Stabbed To Death, Chalakudy, News, Stabbed to death, Murder, Crime, Criminal Case, Police, Husband, Injured, Hospital, Treatment, Kerala

ചാലക്കുടി ഷാ റോഡില്‍ മല്‍പ്പാന്‍ ജോസഫിന്റെയും ഷീലയുടെയും മകളായ സൗമ്യ പാലാരിവട്ടത്ത് സ്വകാര്യ കമ്പനിയില്‍ സോഫറ്റ്‌വെയര്‍ എഞ്ചിനീയറാണ്. കൊരട്ടി ഐടി പാര്‍ക്കില്‍ സ്വകാര്യ കമ്പനിയിലെ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറാണ് ലൈജോ.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്:

ചൊവ്വാഴ്ച രാത്രി സൗമ്യയും മകന്‍ ആരോണും ഒരുമിച്ചാണു കിടന്നത്. രാവിലെ ഉണര്‍ന്നപ്പോള്‍ മറ്റൊരു മുറിയിലായിരുന്നു കുട്ടി. അമ്മ കിടന്ന മുറിയുടെ വാതിലില്‍ തട്ടി വിളിച്ചെങ്കിലും തുറന്നില്ല. ഉച്ചകഴിഞ്ഞിട്ടും വാതില്‍ തുറക്കാതായതോടെ പരിഭ്രാന്തനായ കുട്ടി ബന്ധുക്കളെ ഫോണ്‍ ചെയ്തു വിവരം അറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞ് സൗമ്യയുടെ ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോള്‍ വാതില്‍ അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്നു പോലീസില്‍ വിവരം അറിയിച്ചു. പോലീസ് എത്തി നാട്ടുകാരുടെ സഹായത്തോടെ വാതില്‍ ബലമായി തുറന്ന് അകത്തു കയറിയപ്പോഴാണു കൊല്ലപ്പെട്ട സൗമ്യയെയും രക്തത്തില്‍ കുളിച്ചനിലയില്‍ ലൈജോയെയും കണ്ടത്. സംഭവത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സൗമ്യയുടെ പോസ്റ്റ്‌മോര്‍ട്ടം വ്യാഴാഴ്ച നടത്തും.

കൊല നടന്ന വീട്ടിലും ലൈജോ ചികിത്സയിലുള്ള ആശുപത്രിയിലും പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. ഡിവൈഎസ്പി സി.എസ്.ഷാഹുല്‍ ഹമീദ്, സിഐമാരായ വി.ഹരിദാസ് (ചാലക്കുടി), കെ.സുരേഷ് (കൊടകര), എസ്‌ഐ ജയേഷ് ബാലന്‍, അഡീഷനല്‍ എസ്‌ഐ വി.എസ്.വല്‍സകുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി.

കുടുംബവഴക്കാണു കൊലപാതക കാരണമെന്നാണു പ്രാഥമിക നിഗമനം. ഇരുവരും തമ്മില്‍ മുന്‍പും അഭിപ്രായവ്യത്യാസമുണ്ടായിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു. ഒരു വര്‍ഷം മുന്‍പാണ് ഇവര്‍ ഇവിടെ വീട് വാങ്ങി താമസമാക്കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Woman Stabbed To Death, Chalakudy, News, Stabbed to death, Murder, Crime, Criminal Case, Police, Husband, Injured, Hospital, Treatment, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?