അങ്കമാലിയില്‍ മൂന്ന് മാസം പ്രായമായ കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടി

കൊച്ചി: (www.kvartha.com 27.05.2018) മൂന്ന് മാസം പ്രായമായ കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടി. അങ്കമാലിയിലാണ് സംഭവം. തമിഴ്‌നാട് സേലം സ്വദേശികളായ മണികണ്ഠന്‍ - സുധ ദമ്പതികളുടെ മൂന്ന് മാസം പ്രായമായ ആണ്‍ കുഞ്ഞിനെയാണ് കൊന്ന് കുഴിച്ചുമൂടിയത്. കഴിഞ്ഞദിവസം രാത്രിയാണ് കുഴിച്ചുമൂടിയതെന്ന് കരുതുന്നു.

രാത്രി പാല്‍ കുടിക്കുന്നതിനിടെ തലയില്‍ കയറി കുഞ്ഞ് മരിക്കുകയും ഇതിനെതുടര്‍ന്ന് ദമ്പതികള്‍ അങ്കമാലി മാര്‍ക്കറ്റിലെ ആളൊഴിഞ്ഞ സ്ഥലത്ത് കുഞ്ഞിനെ കുഴിച്ചു മൂടുകയുമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഈ സമയത്ത് ഇവര്‍ മദ്യലഹരിയിലായിരുന്നു.


രാവിലെ സുധ പോലീസ് സ്‌റ്റേഷനിലെത്തി ഭര്‍ത്താവ് മണികണ്ഠനെതിരെ പരാതി നല്‍കുകയായിരുന്നു. ഇതിനെതുടര്‍ന്ന് പോലീസ് ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തു. എന്നാല്‍ സുധയാണ് കൊലപ്പെടുത്തിയതെന്നാണ് ഭര്‍ത്താവ് പറയുന്നത്. രണ്ടു പേരുടെയും മൊഴികള്‍ പോലീസ് സ്വീകരിച്ചിട്ടില്ല. കുഞ്ഞിന്റെ മൃതദേഹം കുഴിയില്‍ നിന്നെടുത്ത് ഇന്‍ക്വസ്റ്റ് നടത്തിയാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kochi, Ernakulam, Murder, Baby, Angamali, 3 Month old Kid, 3 Months old kid buried after murder. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?