ബി.ഡി.ജെ.എസ് ഒറ്റയ്ക്ക് മത്സരിക്കണം: എന്‍ഡിഎ സംവിധാനം ചെങ്ങന്നൂരില്‍ ഫലപ്രദമാകില്ലെന്നും വെള്ളാപ്പള്ളി
ചെങ്ങന്നൂര്‍ (www.evisionnews.co): ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബി.ജെ.പിയെ പ്രതിരോധത്തിലാക്കി ബി.ഡി.ജെ.എസ്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസ് ഒറ്റയ്ക്ക് മത്സരിക്കണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബി.ജെ.പിയെ പാഠം പഠിപ്പിക്കാന്‍ ഇത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇനി ബി.ജെ.പിയുമായി സഖ്യംതുടര്‍ന്നാല്‍ അണികള്‍ അതിനെ പിന്തുണയ്ക്കില്ല. മനസുകൊണ്ട് തളര്‍ന്ന അണികളാണ് ബി.ഡി.ജെ.എസിന് ഇപ്പോഴുള്ളത്. അണികളെ സൃഷ്ടിച്ചാല്‍ ഇപ്പോള്‍ തള്ളിപ്പറയുന്നവര്‍ പിന്നാലെ വരുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് വെള്ളാപ്പള്ളി നടേശന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കേരളത്തില്‍ എന്‍ഡിഎ ഒരുകാലത്തും ഗുണംപിടിക്കില്ലെന്നും എന്ത് സ്ഥാനം കിട്ടിയാലും ബിഡിജെഎസിന് അവഗണനയുടെ മുറിവുണങ്ങില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. കഴിവുകെട്ടവരാണ് സംസ്ഥാന ബിജെപിയുടെ തലപ്പത്തെത്തെന്നും എന്‍ഡിഎ ശക്തിപ്പെടാത്തത് ബിജെപിയുടെ പിടിപ്പ് കേടെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു.
ബിജെപി സംസ്ഥാന നേതൃത്വത്തിന് ഇച്ഛാശക്തിയില്ലെന്നും ഒരുകാലത്തും കേരളത്തില്‍ എന്‍ഡിഎ ഗുണം പിടിക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. കഴിഞ്ഞതവണ ബി.ജെ.പിക്ക് വോട്ട് കൂടിയത് ബി.ഡി.ജെഎസിന്റെ പിന്തുണ കൊണ്ടാണ്, എന്നാല്‍ മുന്നണിക്കകത്ത് ബി.ഡി.ജെ.എസ് നേരിടുന്നത് കടുത്ത അവഗണനയാണെന്നും ഇനി എന്തുകിട്ടിയാലും അവഗണനയുടെ മുറിവ് ഉണങ്ങില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. എന്‍ഡിഎ സംവിധാനം ചെങ്ങന്നൂരില്‍ ഫലപ്രദമാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
Powered by Info News For You
Comments
Post a Comment