അബ്ദുല്‍ ലത്തീഫ് ഉപ്പള നിര്‍മിച്ചു നല്‍കുന്ന ആയിഷ മസ്ജിദ് ഏഴിന് അബ്ബാസലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും

കാസര്‍കോട് (www.evisionnews.co): കാരുണ്യ പ്രവര്‍ത്തനം ലക്ഷ്യമിട്ട് പ്രമുഖ വ്യവസായി അബ്ദുല്‍ ലത്തീഫ് ഉപ്പള ഗേറ്റ് രൂപംകൊടുത്ത അയിഷാല്‍ ഫൗണ്ടേഷന്റെ പ്രഥമസംരംഭമായി കുക്കാറില്‍ നിര്‍മിച്ച ആയിഷ മസ്ജിദ് മെയ് ഏഴിന് വൈകിട്ട് നാലുമണിക്ക് പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പ്രാര്‍ത്ഥന നടത്തും. പ്രമുഖ വാഗ്മി അബ്ദുല്‍ സമദ് സമദാനി അയിഷാല്‍ ഫൗണ്ടേഷന്‍ സമര്‍പ്പിക്കും. അബ്ദുല്‍ ലത്തീഫ് ഉപ്പള ഗേറ്റ് അധ്യക്ഷത വഹിക്കും.
 
അബ്ദുല്‍ ലത്തീഫ് ഉപ്പള ഗേറ്റ് അദ്ദേഹത്തിന്റെ മാതാവ് ആയിഷയുടെ സ്മരണാര്‍ത്ഥം നിര്‍മിച്ച പള്ളിയാണിത്. ഏകദേശം ഒരുകോടിയോളം രൂപ ചെലവഴിച്ചാണ് കുക്കാര്‍ ജനപ്രിയയില്‍ ആയിഷ മസ്ജിദ് നിര്‍മിച്ചിരിക്കുന്നത്. ഉപ്പള കുന്നില്‍ മുഹിയുദ്ധീന്‍ ജുമാ മസ്ജിദ് പ്രസിഡണ്ടായ അബ്ദുല്‍ ലത്തീഫ് ഉപ്പള ഗേറ്റ് മറ്റു പല മസ്ജിദുകളുടെയും നിര്‍മാണത്തില്‍ പങ്കാളിയായിട്ടുണ്ട്.






Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?