ദേശീയപാതയില്‍ മരംവീണ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു
മഞ്ചേശ്വരം: (www.kasargodvartha.com 29.05.2018) ദേശീയപാതയ്ക്ക് കുറുകെ മരംവീണ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. മഞ്ചേശ്വരം ദേശീയപാതയിലാണ് മരം വീണതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടത്. പിന്നീട് ഉപ്പളയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തി നാട്ടുകാരുടെ സഹായത്തോടെ മരം മുറിച്ചു മാറ്റിയതോടെയാണ് ഗതാഗതം പൂര്‍വ്വസ്ഥിതിയിലായത്.
ഗതാഗതം തടസ്സപ്പെട്ടതിനാല്‍ കാസര്‍കോട് നിന്ന് മംഗളൂരുവിലേക്ക് രോഗകളെയും കൊണ്ടുപോകുന്ന ആംബുലന്‍സുകളടക്കം നിരവധി വാഹനങ്ങള്‍ കുടുങ്ങി കിടന്നു. മരംവീണതിനെ തുടര്‍ന്ന് പ്രദശത്ത് വൈദുതി നിലച്ചിരിക്കുകയാണ്.
മണ്‍സൂണ്‍ മഴ കനത്തതോടെ ജില്ലയില്‍ പലയിടത്തും വൈദ്യുതബന്ധം താറുമാറായിട്ടുണ്ട്. ശക്തമായ കാറ്റിലും കനത്ത മഴയിലും കാസര്‍കോട് ഇലക്ട്രിക്കല്‍ ഡിവിഷന്‍ പരിധിയില്‍ വൈദ്യുതോപകരണങ്ങള്‍ക്ക് വ്യാപകമായ നാശനഷ്ടങ്ങളുണ്ടായതിനാല്‍ പലയിടങ്ങളിലും വൈദ്യുതി തടസ്സം നേരിട്ടു.
പലയിടത്തും ഇലക്ട്രിക് പോസ്റ്റുകള്‍ കടപുഴകിവീണു. ഇവ പ്രവര്‍ത്തനക്ഷമമാക്കുതിനുള്ള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടന്നുവരുതായും വൈദ്യുതി പുനഃസ്ഥാപിക്കുന്നതുവരെ ഉപയോക്താക്കള്‍ സഹകരിക്കണമെന്നും കാസര്‍കോട് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Keywords: Kerala, kasaragod, Manjeshwaram, news, Electricity, Rain, National highway, Traffic interrupted in national highway due to tree collapsed

Powered by Info News For You

Comments
Post a Comment