മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസ നേര്‍ന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി

ബംഗാള്‍: (www.kvartha.com 24.05.2018) കേരളാ മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസ നേര്‍ന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. മെയ് 24 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ 74ാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ ട്വിറ്ററിലൂടെയാണ് മമത ആശംസ നേര്‍ന്നത്. രാഷ്ട്രീയ നേതാക്കളും അണികളുമൊക്കെ ആശംസകളുമായി എത്തുന്നുണ്ടെങ്കിലും തീര്‍ത്തും അപ്രതീക്ഷിതമായാണ് മമതയുടെ വക ആശംസയെത്തുന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസകള്‍ എന്നാണ് മമതയുടെ ആശംസ.

ബുധനാഴ്ച കര്‍ണ്ണാടകയില്‍ കുമാരസ്വാമിയുടെ സത്യപ്രതിജ്ഞയ്ക്കിടെ ഒരു വേദിയില്‍ വന്നെങ്കിലും രണ്ട് പേരും വലിയ കാര്യമായി സംസാരിച്ചിരുന്നില്ല. എന്നാല്‍ അതിനു പിന്നാലെയാണ് ആശംസകള്‍ വന്നതെന്നതും ശ്രദ്ധയമാണ്.


സ്വന്തം പിറന്നാള്‍ ആഘോഷിക്കുന്നത് മുഖ്യന് അത്ര താല്‍പ്പര്യമുള്ള കാര്യമേയല്ല. വീട്ടുകാര്‍ക്കൊഴികെ ആര്‍ക്കും യഥാര്‍ത്ഥ പിറന്നാള്‍ ദിനമറിയില്ല. മെയ് 24 പിറന്നാള്‍ എന്നു കരുതുമ്പോഴും 1944 മാര്‍ച്ച് 21 എന്നും പറയപ്പെടുന്നുണ്ട്. ഇതേക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കുമ്പോള്‍ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ അധ്യാപകരല്ലേ ഇതൊക്കെ എഴുതുന്നത്. അതിന്റെ പിറകേ പോകണ്ട കാര്യമില്ലെന്ന് പിണറായി പറയും. അങ്ങനെ സ്വന്തം പിറന്നാള്‍ അദ്ദേഹം ഒരിക്കലും വെളിപ്പെടുത്തിയിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, Bangal, CM, Birthday, Pinarayi vijayan, Mamata  Banerji, Tweet, Happy Birthday CMO Kerala: Mamata Banarjee. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?