സി.പി.എം- മുസ്ലിംലീഗ് സംഘര്‍ഷം: താനൂരും തിരൂരും രണ്ടുദിവസം നിരോധനാജ്ഞ


മലപ്പുറം (www.evisionnews.co): സി.പി.എം- മുസ്ലിംലീഗ് സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് താനൂര്‍, തിരൂര്‍ പോലിസ് സ്റ്റേഷന്‍ പരിധികളില്‍ രണ്ടുദിവസത്തെ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. സി.പി.എം, മുസ്ലിംലീഗ് പാര്‍ട്ടികളുമായി ബന്ധപ്പെട്ട് ചൊവാഴ്ച വിവിധ ഇടങ്ങളില്‍ പരിപാടി നടക്കാനിരിക്കെയാണ് സംഘര്‍ഷ സാധ്യത ആരോപിച്ച് പോലിസ് ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചത്.

താനൂര്‍, തിരൂര്‍ കടലോരമേഖലയില്‍ അടുത്തിടെ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ വ്യാപകമായി അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതുമായി ബന്ധപെട്ട് നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്്. ഇതിനിടെ ചൊവാഴ്ച വൈകിട്ട്് രണ്ടുമുതല്‍ തിരൂര്‍ പോലിസ് സ്റ്റേഷന്‍ പരിധിയിലെ കൂട്ടായിയില്‍ നിന്നും താനൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ അഞ്ചുടിയില്‍ നിന്നും സിപിഎമ്മിന്റെ ആഭിമുഖ്യത്തില്‍ പറവണ്ണ ആലിന്‍ചുവടിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരുന്നു.

താനൂര്‍ അങ്ങാടിയില്‍ മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ 'ജനസദസ്സ്' പരിപാടിയും ചൊവാഴ്ച നടത്താന്‍ തീരുമാനിച്ചിരുന്നു. കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസമായതിനാല്‍ ഇതുമായി ബന്ധപ്പെട്ട ആഹ്ലാദ പ്രകടനങ്ങളും സംഘര്‍ഷത്തിലേക്ക് നീങ്ങിയേക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് രണ്ടുദിവസത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്്. കേരളാ പോലിസ് നിയമത്തിലെ 78, 79 വകുപ്പുകള്‍ പ്രകാരം താനൂര്‍, തിരൂര്‍ പോലിസ് സ്റ്റേഷന്‍ പരിധിയില്‍ ചൊവ്വാഴ്ച രാവിലെ ആറുമുതല്‍ രണ്ടുദിവസത്തേക്കാണ് നിരോധനാജ്ഞ.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?