കരുണയുടെയും സഹജീവി സ്‌നേഹത്തിന്റെയും വക്താക്കളാവണം: യഹ്‌യ തളങ്കര

ദുബൈ (www.evisionnews.co): സ്വന്തംതാല്‍പര്യങ്ങള്‍ നോക്കാതെ പൊതുസമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യുന്നവരായിരിക്കണം പൊതുപ്രവര്‍ത്തകനെന്നും മനുഷ്യനന്മ മുന്‍നിര്‍ത്തിയുള്ള സാമൂഹിക പ്രവര്‍ത്തനം വ്യാപിപ്പിക്കണമെന്നും യുഎഇ കെഎംസിസി അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാനും പ്രമുഖ വ്യവസായിമായ യഹ്‌യ തളങ്കര അഭിപ്രായപ്പെട്ടു.
 
ദുബൈ കെഎംസിസി കാസറകോട് മണ്ഡലം കമ്മിറ്റി ദുബൈ വെസ്റ്റ് ബെസ്റ്റണ്‍ പേള്‍ ക്രീക്ക് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഹിദായ-18 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കെ.എം.സി.സി ലോകത്തിന് തന്നെ മാതൃകയായി മാറുന്നത് ഉത്തരവാദിത്വം എന്തെന്ന് ഉറച്ചബോധമുള്ള നേതാക്കളും കരുത്തുറ്റ അണികളും പ്രാര്‍ത്ഥനകളായി പൊതുസമൂഹവും പിന്നിലുള്ളത് കൊണ്ടാണ്. അപകടകാരിയായ വൈറസ് ബാധയേറ്റ രോഗികളെ ശുശ്രൂഷിക്കുന്നതിനിടെ ജീവന്‍ നഷ്ടപ്പെട്ട ലിനി എന്ന നഴ്‌സ് ലോകത്തിന്റെ തന്നെ നൊംബരമാണെന്നും ആ ജീവത്യാഗം ഒരിക്കലും മറക്കാനാവാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
പ്രസിഡണ്ട് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ആക്ടിങ് ജനറല്‍ സെക്രട്ടറി സിദ്ദീഖ് ചൗക്കി സ്വാഗതം പറഞ്ഞു. യുവ പ്രഭാഷകന്‍ ഖലീല്‍ ഹുദവി, യു എ ഇ കെഎംസിസി വൈസ് പ്രസിഡണ്ട് എംസി ഹുസൈനാര് ഹാജി, ദുബായ് കെ എം സി സി ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുര്‍ച്ചാണ്ടി, ദുബായ് കെ എം സി സി ഉപാധ്യക്ഷന്മാരായ ഹസൈനാര്‍ തോട്ടുംഭാഗം, എം എ മുഹമ്മദ് കുഞ്ഞി, സെക്രട്ടറിമാരായ അഡ്വ സാജിദ്,കാദര്‍ അരിപ്പാമ്പ്ര, മുന്‍ സെക്രട്ടറി ഹനീഫ് ചെര്‍ക്കള, ജില്ലാ കെഎം സി സി പ്രസിഡന്റ് ഹംസ തൊട്ടി, ജനറല്‍ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി, ട്രഷറര്‍ മുനീര്‍ ചെര്‍ക്കള, മുസ്ലിം യൂത്ത് ലീഗ് ദേശിയ സമിതി അംഗം റഫീഖ് കേളോട്ട്, യൂത്ത് ലീഗ് ഉദുമ മണ്ഡലം സെക്രട്ടറി റൗഫ് ബാവിക്കര, അനര്‍ ഹുദവി, ഫൈസല്‍ റഹ്മാനി ബായാര്‍, ജില്ലാ കമ്മിറ്റി ഭാരവാഹികളായ സിച്ച്് നൂറുദ്ദീന്‍, ഹനീഫ് ടി ആര്‍, റഷീദ് ഹാജി കല്ലിങ്ങായി, മണ്ഡലം നേതാക്കളായ ഇബി അഹ്മദ്, അസീസ് കമലിയ, സത്താര്‍ ആലമ്പാടി, റഹ്മാന്‍ പടിഞ്ഞാര്‍, കരീം മൊഗര്‍, മുനീഫ് ബദിയടുക്ക,മറ്റു പഞ്ചായ്ത്ത്, മണ്ഡലം, മുനിസിപ്പല്‍ കമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു. ഹനീഫ് കുമ്പഡാജെ ഖിറാഅത്തും ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ നന്ദിയും പറഞ്ഞു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?