ഇറക്കത്തില്‍ തെന്നിവീണ ബൈക്കില്‍ പിന്നില്‍ നിന്നും വന്ന ലോറിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

കാഞ്ഞങ്ങാട്: (www.kasargodvartha.com 20.05.2018) ഇറക്കത്തില്‍ തെന്നിവീണ ബൈക്കില്‍ പിന്നില്‍ നിന്നും വന്ന ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം. കാഞ്ഞങ്ങാട് സൗത്തിലെ സത്യപാലന്‍- ഭാനുമതി ദമ്പതികളുടെ മകന്‍ സോനുപാല്‍ (28) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി പുതിയകോട്ട ലിറ്റില്‍ഫ്‌ളവര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപമാണ് അപകടമുണ്ടായത്. പുതിയ കോട്ടയില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

സോനുപാല്‍ സഞ്ചരിച്ച ബൈക്ക് പുതിയകോട്ടയിലെ ഇറക്കത്തിലെത്തിയപ്പോള്‍ തെന്നിവീഴുകയും ഈ സമയം പിറകെ നിന്നെത്തിയ മരംകയറ്റിയ ലോറി ഇടിക്കുകയുമായിരുന്നു. യുവാവ് തത്ക്ഷണം മരണപ്പെട്ടു. ചുമട്ടുതൊഴിലാളിയാണ് സോനുപാല്‍. സഹോദരങ്ങള്‍: സനുപാല്‍, സോനാപാല്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Youth, Accidental-Death, Obituary, Youth died in bike accident < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?