സലാഹ് ഈജിപ്തിന്റെ പുത്രനെന്ന് ഈജിപ്ത് പ്രസിഡന്റ്

ഖൈറോ: (www.kvartha.com 28.05.2018) ഫുട്‌ബോള്‍ താരം മുഹമ്മദ് സലാഹ് ഈജിപ്തിന്റെ പുത്രനെന്ന് ഈജിപ്ത് പ്രസിഡന്റ്. സലാഹിന് എത്രയും പെട്ടെന്ന് പരിക്ക് മാറി കളിക്കളത്തിലെത്താന്‍ കഴിയട്ടെയെന്നും ഈജിപ്ത് ജനതയ്‌ക്കൊപ്പം ഞാനും ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നുവെന്നും പ്രസിഡന്റ് അബ്ദുല്‍ ഫതാഹ് അല്‍ സിസി പറഞ്ഞു.

പരിക്കേറ്റ സലാഹിനെ വിളിച്ച് പെട്ടെന്ന് തിരികെ വരാന്‍ ആശംസിച്ചു എന്നും അദ്ദേഹം പറഞ്ഞു. സലാഹ് ഈജിപ്തിന് മാത്രമല്ല തനിക്കും പുത്രനെ പോലെയാണെന്നും ഒരു മകനെന്ന പോലെയാണ് താന്‍ പ്രാര്‍ത്ഥിക്കുന്നതെന്നും പ്രസിഡന്റ് പറഞ്ഞു.


സലാഹിനോട് സംസാരിച്ചപ്പോള്‍ താന്‍ കരുതിയിരുന്നതിനേക്കാള്‍ വലിയ പോരാളിയാണെന്ന് അയാളെന്ന് മനസ്സിലായെന്നും പരിക്കിനേക്കാള്‍ വലുതാണ് തിരിച്ചുവരാനുള്ള കരുത്തെന്നും അതുകൊണ്ട് സലാഹിനെ ലോകകപ്പില്‍ കാണാന്‍ കഴിയുമെന്ന് ഉറപ്പുണ്ടെന്നും ഈജിപ്ഷ്യന്‍ പ്രസിഡന്റ് പറഞ്ഞു.

കഴിഞ്ഞ ദിവസം ലിവര്‍പൂളും റയല്‍ മാഡ്രിഡും തമ്മിലുള്ള ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ മത്സരത്തില്‍ റാമോസുമായി കൂട്ടിയിടിച്ചാണ് സലാഹിന് പരിക്കേറ്റത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, News, Egypt, President, Fifa, Football, Football Player, Mo Salah, Egypt president wishes Salah speedy recovery. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?