ഫോണ്‍ കോളുകള്‍ ചോര്‍ത്തുന്നുവെന്ന് ബിജെപി നേതാക്കള്‍; കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് നേതാക്കളുടെ പരാതി

ബംഗലൂരു: (www.kvartha.com 16.05.2018) ആരോപണ പ്രത്യാരോപണങ്ങളുമായി രാഷ്ട്രീയ നാടകം കൊഴുക്കുകയാണ് കര്‍ണാടകയില്‍. തങ്ങളുടെ ഫോണ്‍ കോളുകള്‍ കര്‍ണാടക സര്‍ക്കാര്‍ ചോര്‍ത്തുകയാണെന്ന് ബിജെപി നേതാക്കള്‍. ബിജെപി എം. പി ശോഭ കരന്ദലജെ, ജി എം സിദ്ധേശ്വര, പി സി മോഹന്‍ എന്നിവരാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗിന് നേതാക്കള്‍ പരാതി നല്‍കി.

National, BJP, Congress

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

കര്‍ണാടക സര്‍ക്കാര്‍ അധികാരം ദുരുപയോഗം ചെയ്യുകയാണെന്നും മൊബൈല്‍ ഫോണുകള്‍ ചോര്‍ത്തുകയാണെന്നും ഇവര്‍ പരാതിയില്‍ പറയുന്നു. ഇത് സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റമാണെന്നും അവര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ലോക് സഭ സ്പീക്കര്‍ക്കും നേതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.

SUMMARY: BJP MPs Shobha Karandlaje, GM Siddeshwara and PC Mohan on Wednesday alleged that the outgoing Karnataka government is misusing the state machinery to snoop on BJP leaders' private conversation.

Keywords: National, BJP, Congress


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?