യുദ്ധം തകര്‍ത്ത സിറിയയില്‍ മൊബൈല്‍ഫോണിലൂടെ രസതന്ത്രം പഠിച്ചെടുത്ത കൗമാരക്കാരന് കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ പഠിക്കാന്‍ സ്‌കോളര്‍ഷിപ്പ്; സിറിയയില്‍ നിന്നും കേംബ്രിഡ്ജില്‍ പഠിക്കാന്‍ അവസരം ലഭിക്കുന്ന ഏകയാളെന്ന ബഹുമതിയും കട്ടീനേക്ക് സ്വന്തം
ലണ്ടന്‍: (www.kvartha.com 29.05.2018) യുദ്ധം തകര്‍ത്ത സിറിയയില്‍ മൊബൈല്‍ഫോണിലൂടെ രസതന്ത്രം പഠിച്ചെടുത്ത കൗമാരക്കാരന് കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ പഠിക്കാന്‍ സ്‌കോളര്‍ഷിപ്പ്. യുദ്ധത്തില്‍ തകര്‍ന്നുവീണ വീട്ടില്‍ മൊബൈലിന്റെ നാലിഞ്ച് സ്‌ക്രീനില്‍ നോട്ടി കെമിസ്ട്രി പഠിച്ചെടുത്ത ദമാസ്‌ക്കസില്‍ നിന്നുള്ള 19 കാരന്‍ അബ്ദുള്ള കട്ടീനേയാണ് ആ മിടുക്കന്‍. 48,000 പൗണ്ടാണ് ലഭിച്ചിരിക്കുന്ന സ്‌കോളര്‍ഷിപ്പ്.
പഠിക്കാന്‍ ആവശ്യമായ ബുക്കോ പുസ്തകമോ വാങ്ങാന്‍ അബ്ദുള്ള കട്ടീനേയ്ക്ക് കഴില്ലായിരുന്നു. ഇതോടെയാണ് ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് പഠിക്കാന്‍ ഇറങ്ങിയത്. കട്ടീനേയെ കുറിച്ചുള്ള വിവരം പടര്‍ന്നതോടെ നൂറുകണക്കിന് പേര്‍ അബ്ദുള്ള കട്ടീനേയ്ക്ക് പഠിക്കാനായി ഓണ്‍ലൈന്‍ ധനസമാഹരണ പ്രചരണത്തില്‍ പങ്കാളിയായതോടെ യുകെയില്‍ നാച്വറല്‍ സയന്‍സ് പഠിക്കാന്‍ അദ്ദേഹം അര്‍ഹനായി.
കേംബ്രിഡ്ജ് സര്‍വകലാശയുടെ കോര്‍പ്പസ് ക്രിസ്റ്റി കോളജ് ആണ് അബ്ദുള്ള കട്ടീനേയ്ക്ക് സ്‌കോളര്‍ഷിപ്പുമായി മുമ്പോട്ടു വന്നത്. പഠനത്തിനും താമസത്തിനുമുള്ള ചെലവ് ഉള്‍പ്പെടെ 48,000 പൗണ്ടാണ് വാഗ്ദാനം.
കട്ടീനേയുടെ കഥ ആദ്യമായി പുറത്തുവിട്ടത് മെയ്ല്‍ ഓണ്‍ലൈനായിരുന്നു. കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ ഒരു സിറിയന്‍ വിദ്യാര്‍ത്ഥിക്ക് പഠിക്കാന്‍ അവസരം കിട്ടുന്നത് വലിയ ബഹുമതിയാണെന്ന് കട്ടീനേ പറഞ്ഞു. സ്വന്തമായി പഠിച്ച് മുന്നേറിയ കട്ടീനേ തന്റെ പ്രതിഭ മനസ്സിലാക്കിയത് 2015 ല്‍ നടന്ന കെമിസ്ട്രി ഒളിമ്പ്യാഡ് കോംപറ്റീഷനില്‍ ആയിരുന്നു. അത് അന്താരാഷ്ട്ര ലെവലിലേക്ക് ഉയര്‍ത്തി.
2017 ല്‍ ഗ്രാജ്വേഷന്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ കട്ടീനേ കേംബ്രിഡ്ജില്‍ സമ്പത്ത് കുറഞ്ഞ മിടുക്കന്മാര്‍ക്ക് നല്‍കുന്ന ട്രസ്റ്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിച്ചിരുന്നു. എന്നാല്‍ അത് ശരിയായില്ല. അപേക്ഷ നിരസിക്കപ്പെട്ടതോടെ സ്വപ്നം തകര്‍ന്ന അദ്ദേഹം ധനസമാഹരണത്തിന് സഹായിക്കുന്ന വെബ്‌സൈറ്റിനോട് സഹായം തേടുകയായിരുന്നു. അത് ഗുണം ചെയ്യുകയും ചെയ്തു. കട്ടീനേയുടെ അവസ്ഥ ലോകം മുഴുവനും അറിഞ്ഞു.
വെബ്‌സൈറ്റില്‍ കട്ടീനേയുടെ വിവരം വന്ന് മണിക്കൂറുകള്‍ക്കകം തന്നെ കേംബ്രിഡ്ജ് വിദ്യാര്‍ത്ഥികളില്‍ നിന്നു തന്നെ 800 പൗണ്ടാണ് പിടിഞ്ഞത്. ഇയാളെ സഹായിക്കാന്‍ ആവശ്യപ്പെട്ട് 450 പേര്‍ ഒപ്പുവെച്ച തുറന്ന കത്ത് യൂണിവേഴ്‌സിറ്റിക്ക് ലഭിച്ചു. ഈ വര്‍ഷം സിറിയയില്‍ നിന്നും കേംബ്രിഡ്ജില്‍ പഠിക്കാന്‍ അവസരം ലഭിക്കുന്ന ഏകയാളാണ് കട്ടീനേ എന്നത് വളരെ പ്രാധാന്യം അര്‍ഹിക്കുന്നു.

Keywords: Syrian teen who learnt chemistry using mobile phone gets scholarship to Cambridge, London, News, Education, Mobile Phone, Study, Student, World.
Powered by Info News For You

Comments
Post a Comment